മരുത്തോർവട്ടം
വിദ്യപ്പെട്ടി പദ്ധതിയിൽ ആദ്യ ടിവി ഏറ്റവാങ്ങിയ അഞ്ജലി വിശ്വനാഥ് നാടിന് മാതൃക. തണ്ണീർമുക്കം 17–-ാം വാർഡ് മംഗലത്ത് മറ്റത്തിൽ വിശ്വനാഥൻ –ശ്രീദേവി ദമ്പതികളുടെ മകളാണ്. വിശ്വനാഥൻ മൂന്ന് വർഷം മുമ്പ് മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി.
ബന്ധുക്കളാണ് ഇപ്പോൾ സഹായം. അമ്മയ്ക്ക് തണലായി മാറുന്നതിനൊപ്പമായിരുന്നു പഠനവും. ചാരമംഗലം ഗവ. ഡിവിഎച്ച്എസ് സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥിനിയായ അഞ്ജലി കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ 80 ശതമാനം മാർക്ക് നേടിയാണ് മിന്നുംവിജയം നേടിയത്. ക്ലാസിലെ 69 വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുമ്പോൾ ഡിസ്പ്ലേ മങ്ങിയ പഴയ ഫോണിലായിരുന്നു അഞ്ജലിയുടെ പഠനം. മുമ്പ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസിലും പങ്കെടുത്തിട്ടുണ്ട് ഈ മിടുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..