16 September Monday

പൈപ്പു പൊട്ടൽ: ഇന്ന് അറ്റകുറ്റപ്പണിയാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
മങ്കൊമ്പ്
തകഴിയിൽ പൊട്ടിയ പൈപ്പിൽ ഇന്ന് അറ്റകുറ്റപ്പണി നടത്തും.ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചൊവ്വാഴ്‌ച നാലോടെ തിരുവല്ല അമ്പലപ്പുഴ റോഡിൽ തകഴി ഫെഡറൽ ബാങ്കിന് സമീപമാണ്‌ പൊട്ടിയത്. ഇതേതുടർന്ന് പമ്പിങ്‌ നിർത്തി. റോഡിൽ പൈപ്പു പൊട്ടിയതിനാൽ അററകുറ്പണി നടത്താൻ  പൊതുമരാമത്ത് വകുപ്പിന്റെ അനുമതിവേണം.    ബുധനാഴ്‌ച അവധിയായതിനാൽ അനുവാദം വാങ്ങാനായില്ല. രണ്ടു ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് ജലഅതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top