18 October Friday

ഡോക്‌ടർമാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
ആലപ്പുഴ
മൂന്നരലക്ഷം വ്യാജ ഡോക്‌ടർമാർക്ക്‌ ലൈസൻസ്‌ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ഐഎംഎ ആഹ്വാനം ചെയ്‌ത സമരം ജില്ലയിൽ പൂർണം. അത്യാഹിതവിഭാഗവും ശസ്‌ത്രക്രിയകളും മുടക്കമില്ലാതെ നടന്നു. സർക്കാർ ആശുപത്രികളിൽ സേവനത്തിന്‌ തടസമുണ്ടാകാത്തവിധം പ്രതീകാത്മക പണിമുടക്ക്‌ നടത്തി. 
പ്രതിരോധ കുത്തിവയ്‌പിന്‌ തടസ്സമുണ്ടാകാതെയായിരുന്നു സമരം.  സ്‌പെഷ്യാലിറ്റി ഡോക്‌ടർമാർ അത്യാഹിതവിഭാഗത്തിൽ രോഗികളെ പരിശോധിച്ചു. ശസ്‌ത്രക്രിയകൾക്കും മുടക്കമുണ്ടായില്ല. അടുത്തഘട്ടത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന്‌ കെജിഎംഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. സാബു സുഗതൻ പറഞ്ഞു. 
സ്വകാര്യആശുപത്രികളിലെ ഡോക്‌ടർമാരും ഒ പി കളിൽ വ്യത്യസ്‌ത സമയം ക്രമീകരിച്ച്‌ പണിമുടക്കിൽ പങ്കെടുത്തു. പ്രതിഷേധയോഗവും  ചേർന്നു. മെഡിക്കൽ കോളേജ്‌ അധ്യാപകർ കരിദിനം ആചരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ പി ടി സക്കറിയ ഉദ്ഘാടനം ചെയ്‌തു. ലളിതാംബിക, പി എസ് ഷാജഹാൻ, എം നാസർ, എ പി മുഹമ്മദ്, ഹരിപ്രസാദ്, സെലാഹുദീൻ, ആനന്ദ് ശിവപ്രസാദ്, ജോസ് കുര്യൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top