08 August Saturday

തോടുകൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
ചേർത്തല
ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലൂടെ ഒഴുകുന്ന പാറശേരി തോട്, നെടിയാടി ചാൽ, കുറ്റിയാഞ്ഞിലിക്കൽ തോട്, കുറവൻ തോട് എന്നിവയുടെ ശുചീകരണം തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിൽനിന്ന‌് 25 ലക്ഷം രൂപ ചെലവഴിച്ച‌് ജലസേചനവകുപ്പ‌് മുഖേനയാണ‌് ജോലി. വേമ്പനാട് കായലുമായി ബന്ധപ്പെട്ട മുഴുവൻ തോടുകളും അതിവേഗം വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിലൂടെ വെള്ളപ്പൊക്കം തടയുകയാണ് ലക്ഷ്യം. 10–--ാം വാർഡിലെ കുറവൻതോട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ  ഉദ‌്ഘാടനംചെയ‌്തു 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top