13 July Monday

പരീക്ഷയെഴുതി, സര്‍ക്കാരിന് നന്ദി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

മുഹമ്മ എബിവിഎച്ച്എസ്എസിലെ വിദ്യാർഥികൾ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി ടി എം തോമസ് ഐസക്കിന് കൈമാറുന്നു

മുഹമ്മ
അവധിക്കാലയാത്രയ്‌ക്കും മറ്റ് ആഘോഷങ്ങള്‍ക്കും കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മുഹമ്മ എബിവിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ സുരക്ഷിതമായി നടത്തിയ സര്‍ക്കാരിന് ഐക്യദാര്‍ഢ്യമറിയിച്ചാണ് 10,700 രൂപ നല്‍കിയത്. മന്ത്രി ടി എം തോമസ് ഐസക് ഏറ്റുവാങ്ങി. നേരത്തെ 30,000 രൂപയും നല്‍കിയിരുന്നു. 
പരീക്ഷ എഴുതുന്നതിന് പിന്തുണനല്‍കിയ ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കും കുട്ടികൾ നന്ദി പറഞ്ഞു. ഇവർക്ക് കുടകൾ വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാൽ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് എൻ ടി റെജി, പ്രിൻസിപ്പൽ പി സജീവ്, പ്രഥമാധ്യാപിക വി കെ ഷക്കീല എന്നിവർ  സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top