14 July Tuesday

6 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

ആലപ്പുഴ

ജില്ലയിൽ ആറുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മാലിദ്വീപിൽനിന്ന്‌ കപ്പലിൽ 17ന് കൊച്ചിയിലെത്തിയ യുവാവ്, 29ന് അബുദാബിയിൽനിന്ന്‌ തിരുവനന്തപുരത്തെത്തിയ അമ്പത്തിരണ്ടുകാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ. ഇരുവരും ചെങ്ങന്നൂർ സ്വദേശികളാണ്. യുവാവ് ചേർത്തല കോവിഡ്കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. അബുദാബിയിൽ നിന്നെത്തിയ വ്യക്തിക്ക് രോഗലക്ഷണം കണ്ടതിനെത്തുടർന്ന് വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
മൈസൂരിൽനിന്ന് 29ന് സ്വകാര്യ വാഹനത്തിലെത്തിയ ചേർത്തല സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.  
രാജസ്ഥാനിൽനിന്ന് 28ന് ട്രെയിനിൽ കൊച്ചിയിലെത്തിയ അറുപതുകാരനും കോവിഡ് സ്ഥിരീകരിച്ചു. ചേർത്തല സ്വദേശിയാണ്‌.  ഹോം ക്വാറന്റീനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ശനിയാഴ്‌ച മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂണെ, ഡൽഹി എന്നിവിടങ്ങളിൽനിന്നെത്തിയ യുവാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ സ്വദേശികളായ ഇരുവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരം ജനറൽ ആശുപതിയിലും രണ്ടുപേർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും മൂന്നുപേർ വണ്ടാനം മെഡിക്കൽ കോളേജിലുമാണ്. കോവിഡ്‌ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 39 ആയി. ഏഴുപേർ രോഗ വിമുക്തരായിരുന്നു. ഫെബ്രുവരി രണ്ടുമുതൽ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 47 ആണ്. ഒരാൾ രോഗം ബാധിച്ച്‌  മരിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top