14 May Friday

വിദ്യാര്‍ഥികളും രംഗത്ത്

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ പാസ്‍പോര്‍ട്ട് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം

ആലപ്പുഴ
"കുത്തക മരുന്ന് കമ്പനികൾക്ക് വിധേയപ്പെടുന്ന മോഡി നയം അവസാനിപ്പിക്കുക, എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുക" എന്ന മുദ്രവാക്യം ഉയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. 
അഖിലേന്ത്യാ കമ്മിറ്റി ആഹ്വാനം ചെയ്‌ത ദേശിയ പ്രഷോഭത്തിന്റെ ഭാഗമായായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി എ എ അക്ഷയ്,  പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യൻ, ജോയിന്റ് സെക്രട്ടറി കെ കമൽ, വൈസ് പ്രസിഡന്റ് ജിത്തു ഷാജി, ജില്ലാ കമ്മിറ്റി അംഗം സി നന്ദു എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top