29 May Monday

കയർതൊഴിലാളി പെൻഷൻകാർ 
മസ്റ്ററിങ്‌ നടത്തണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
ആലപ്പുഴ
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന്‌ പെൻഷൻ വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കളും തുടർന്നും ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്റർ ചെയ്യണം. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയാണ്‌ ഇതിനുള്ള സമയം. ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയകേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിങ്‌ നടത്തണം. ശാരീരിക ബുദ്ധിമുട്ടുളളവർക്ക് ഹോം മസ്റ്ററിംഗിന് അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകണം. മസ്റ്റർ പരാജയപ്പെടുന്നവർ അക്ഷയകേന്ദ്രത്തിൽനിന്നുളള മസ്റ്റർ ഫെയിൽ റിപ്പോർട്ടും ഗസറ്റഡ് ഓഫീസറുടെ ലൈഫ് സർട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോർഡ്‌ ഓഫീസുകളിൽ ജൂൺ 30നകം അപേക്ഷ സമർപ്പിച്ച് മസ്റ്ററിങ്‌ പൂർത്തീകരിക്കണം.
ആധാർ ഇല്ലാത്ത പെൻഷൻകാർ, 85 വയസ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരികവൈകല്യം ഉള്ളവർ, സ്ഥിരമായ കിടപ്പുരോഗികൾ എന്നിവർ ജൂൺ 30നകം ഗസറ്റഡ് ഓഫീസറിൽ നിന്നുള്ള ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി ആധാർ എടുത്തിട്ടില്ലെന്ന സത്യവാങ്മൂലം ക്ഷേമനിധി ബോർഡ്‌ ഓഫീസിൽ ഹാജരാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top