കൊച്ചി/കോലഞ്ചേരി
വർഗീയരാഷ്‌ട്രീയത്തിനെതിരെയും കേന്ദ്ര അവഗണന തുറന്നുകാട്ടിയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയെ വരവേൽക്കാനായി റെഡ് വളന്റിയർ പരേഡ് പരിശീലനത്തിന് തുടക്കമായി. ഇൻഫോപാർക്കിനുസമീപം ക്യാമ്പിയോൺ സിറ്റിയിലാണ് പരിശീലനം. രണ്ടുദിവസത്തെ ചിട്ടയായ പരിശീലനമാണ് നൽകുന്നത്. മാർച്ച് ആറുമുതൽ എട്ടുവരെയാണ് ജില്ലയിൽ ജാഥാപര്യടനം.
പതിനാലു മണ്ഡലം കമ്മിറ്റികളിൽനിന്നായി 55 പേർ ക്യാമ്പിൽ പങ്കെടുക്കുന്നു.ജില്ലാ ക്യാപ്റ്റൻ ബാബു സെബാസ്റ്റ്യൻ, വൈസ് ക്യാപ്റ്റൻ ബിനു സഹദേവൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഒരുക്കങ്ങൾ വിലയിരുത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി സി കെ വർഗീസ് എന്നിവരും ക്യാമ്പ് സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..