28 November Saturday

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻതടി പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020

ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലയിങ്‌ സ്‌ക്വാഡ്‌ പിടികൂടിയ തേക്കിൻ തടി

നെടുമങ്ങാട് 
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ലോറിയും ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലയിങ്‌ സ്ക്വാഡ്‌ പിടിച്ചെടുത്തു.  വെള്ളറട സ്വദേശികളായ രഞ്ജിത്ത്, വിജയ് ലാൽ  എന്നിവരെ അറസ്റ്റ് ചെയ്തു. തടി കടത്തിന്‌ നേതൃത്വം നൽകിയ വെള്ളറട സ്വദേശി  സജീവിനായി അന്വേഷണം ആരംഭിച്ചു.
പന്തളത്തുനിന്ന് അഞ്ച്‌ ലക്ഷം രൂപ വിലയുള്ള തേക്കിൻ തടി മുറിച്ച് കഷണങ്ങളാക്കി ലോറിയിൽ കയറ്റി വെള്ളറടയിലേക്ക്‌ കൊണ്ടുവരുമ്പോൾ നെടുമങ്ങാട് പഴകുറ്റിയിൽവച്ചാണ് പിടികൂടിയത്. ചുള്ളിമാനൂർ റേഞ്ച് ഫോറസ്റ്റ്  ഓഫീസർ വി ബ്രിജേഷ്, സെക്‌ഷൻ  ഫോറസ്റ്റ് ഓഫീസർ വി എൻ തുളസീധരൻനായർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ  പി എസ് അനൂപ്, ആർ എസ് പ്രവീൺ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ്    ലോറി പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top