22 October Tuesday

യുവാവിനെ തട്ടിക്കൊണ്ടുപോകൽ പ്രതികൾ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

ആസിഫ് മുഹമ്മദ് ആദിൽ ഇർഷാദ് അലി

 

പെരിന്തൽമണ്ണ
സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. വലമ്പൂർ കലംപറമ്പിൽ ഇർഷാദ് അലി (29), അങ്ങാടിപ്പുറം വൈലോങ്ങര ആലിക്കൽ ആസിഫ് (27), വലമ്പൂർ പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ (22) എന്നിവരാണ് വെള്ളിയാഴ്ച പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പെരിന്തൽമണ്ണ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വലമ്പൂരിലെ സുഹൃത്തായ പെൺകുട്ടിയെ കണ്ട് മടങ്ങുന്നതിനിടെ രാവിലെ ആറിനാണ് യുവാവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. 
പ്രതികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയി ജനൽ കമ്പിയിൽ കെട്ടിയിട്ടും കാറിൽ കയറ്റി വലമ്പൂരിൽ റെയിൽവേ ട്രാക്കിലിട്ടും മർദിച്ചതായാണ് കേസ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top