27 September Monday
സിബിഎസ്ഇ പ്ലസ് ടു ഫലം

ജില്ലയിൽ മിന്നുംവിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

 

തിരുവനന്തപുരം
സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയിൽ ജില്ലയിലെ എല്ലാ സ്കൂളുകളും  മികച്ച വിജയം നേടി.  എല്ലാ സ്കൂളുകൾക്കും  100 ശതമാനം വിജയം. 
പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 338 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 47 പേർ എല്ലാ വിഷയത്തിലും എ വൺ നേടി. സയൻസിൽ വിശേഷ് ജ്യോതിയും കൊമേഴ്‌സിൽ ചിപ്പിയും ഹ്യുമാനിറ്റീസിൽ വി എസ്  വിസ്മയ, മീര നായർ, ഋതുപർണ അനിൽകുമാർ എന്നിവരും ഒന്നാമതെത്തി.  
നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിനും നൂറ് ശതമാനം വിജയം . 68 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 152 പേർക്ക് ഡിസ്റ്റിങ്ഷനുണ്ട്. ഹൈഫ ഷാജഹാനും അമൽ നൗറിനും സ്‌കൂൾതലത്തിൽ ഒന്നാമതെത്തി. 
വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിലെ 149 വിദ്യാർഥികളിൽ 119 പേർക്ക് ഡിസ്റ്റിങ്ഷനും 30 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 10 പേർ എല്ലാ വിഷയത്തിലും എ വൺ നേടി. അനഘ റോയി സ്‌കൂളിൽ ഒന്നാമതെത്തി. 
മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 299 വിദ്യാർഥികളിൽ എല്ലാവരും വിജയിച്ചു. 297 പേർ ഡിസ്റ്റിങ്ഷൻ നേടി. 49 പേർ എല്ലാ വിഷയത്തിലും എ വൺ നേടി. സയൻസ് വിഭാഗത്തിൽ അഭിമന്യു എസ് വി (99.2ശതമാനം), കൊമേഴ്‌സിൽ അനന്യ വേണു (98.4ശതമാനം), ഹ്യുമാനിറ്റീസിൽ ശരൺ ഹരീഷ് (99.4ശതമാനം) എന്നിവർ ഒന്നാമതെത്തി. 
ഊരൂട്ടുകാല ഡോ. ജി ആർ പബ്ലിക് സ്‌കൂളിൽ പരീക്ഷ എഴുതിയ 81 പേരിൽ എല്ലാവരും വിജയിച്ചു. 97.2 ശതമാനം മാർക്കോടെ സയൻസ് വിഭാഗത്തിൽ പ്രൈസിങ്‌ ഫ്രെഡി ഒന്നാം സ്ഥാനം നേടി. കൊമേഴ്‌സിൽ 97 ശതമാനം മാർക്കോടെ മാളവിക എം അജയ് മുന്നിലെത്തി. 37 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 
ആക്കുളം ദി സ്‌കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡിൽ പരീക്ഷയെഴുതിയ 118 പേരിൽ 51 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. അമ്പലത്തറ കോർഡോവ പബ്ലിക് സ്‌കൂളിനും 100 ശതമാനം വിജയമുണ്ട്. 67 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 33 ശതമാനം പേർ ഫസ്റ്റ് ക്ലാസും നേടി. 
കുന്നുംപുറം ശാന്തിനികേതനിലെ 45 പേരും വിജയിച്ചു. 24 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ആറ് പേർക്ക് എല്ലാ വിഷയത്തിലും എ വൺ ലഭിച്ചു. എ കെ നിരഞ്ജന സ്‌കൂൾതലത്തിൽ ഒന്നാമതെത്തി. ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂളിൽ 234 പേർ പരീക്ഷയെഴുതിയതിൽ 212 പേർ ഡിസ്റ്റിങ്ഷനും 22 പേർ ഫസ്റ്റ് ക്ലാസും നേടി. 98.4 ശതമാനം മാർക്കോടെ ദിയ മഹേഷ് ഒന്നാമതെത്തി.
പൂജപ്പുര സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിലെ 110 കുട്ടികളിൽ 108 പേരും ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി. ബയോളജിയിൽ എസ് രേവതി ശങ്കർ, കംപ്യൂട്ടർ സയൻസിൽ അനഘ വി നമ്പീശൻ, ജയകൃഷ്ൺ  ശിവദാസൻ, കൊമേഴ്‌സിൽ അഞ്ജന കൃഷ്ണ എന്നിവർ ഒന്നാമതെത്തി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top