19 September Sunday

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന 34കാരിയെയാണ് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനശേഷം ആശുപത്രി പരിസരത്ത് ഇറക്കിവിട്ട യുവതിയെ പൊലീസും ജീവനക്കാരും ചേർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആശുപത്രിയിലെ 17–-ാം വാർഡിൽ ചികിത്സയിലുള്ള അമ്മയ്ക്ക് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. ഏതാനും മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ വസ്ത്രങ്ങൾ കീറിയും ദേഹമാസകലം ചെളിയും പറ്റിയിരുന്നു. ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ചോദിച്ചപ്പോഴാണ് യുവതി പീഡന വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. യുവതിയുടെ മൊഴിയെടുത്തശേഷം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top