26 September Sunday

കനാൽ അക്വഡക്ട്‌: ജലസേചന വകുപ്പ് പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ചാലപ്രം ആറാട്ടുകുളം റോഡിലെ കനാൽ അക്വഡക്ട്‌ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

നാദാപുരം 
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ അപകട ഭീഷണിയുയർത്തുന്ന അക്വഡക്ട്‌ ജലസേചന വകുപ്പ് അസിസ്‌റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. 
അക്വഡക്ടിലെ ചോർച്ച തടയാനും, പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തായ ഭാഗങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യാനും തീരുമാനിച്ചു. അക്വഡക്ടുമായി ബദ്ധപ്പെട്ട വിശദമായ പദ്ധതി തയ്യാറാക്കി വകുപ്പിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
കക്കംവെള്ളി ചാലപ്രം ആറാട്ടുകുളം റോഡിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിലാണ് കാലപ്പഴക്കം കാരണം കോൺക്രീറ്റ് പാളികൾ അടർന്നുവീണ് ഇരുമ്പുകമ്പികൾ പുറത്തായിരിക്കുന്നത്. കോൺക്രീറ്റ്‌ തൂണുകൾ പലതും വിണ്ടുകീറിയിട്ടുണ്ട്‌. 
അഞ്ഞൂറ് മീറ്ററോളം നീളത്തിൽ കനാലിന്റെ ഭാഗങ്ങൾ മരങ്ങൾ വളർന്നും കമ്പികൾ തുരുമ്പെടുത്തുമാണുള്ളത്. 
ഇതു സംബന്ധിച്ച് ദേശാഭിമാനി കഴിഞ്ഞ ദിവസം വാർത്ത നല്കിയിരുന്നു. തുടർന്നാണ് ജലസേചന വകുപ്പ് എ എക്സിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ടി ജിമേഷ്, ടി എം ബാലകൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top