27 September Monday

ഇന്നും നാളെയും
സമ്പൂർണ ലോക്ക്‌ഡൗൺ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ലോക്ക്‌ഡൗൺ

തൃശൂർ
ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്‌ഡൗൺ തുടരുന്നതിനാൽ വെള്ളിയാഴ്‌ച നഗര–-ഗ്രാമ വീഥികളിൽ സാധാരണയിൽ കൂടുതൽ തിരക്ക്‌ അനുഭവപ്പെട്ടു. കടകൾ തുറക്കുന്നതിന്‌ വെള്ളിയാഴ്‌ച ഇളവ്‌ അനുവദിച്ചിരുന്നു. ഇളവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വാഹനങ്ങളും ജനങ്ങളും റോഡിലിറങ്ങിയതോടെ തെരുവുകൾ സാധാരണ നിലയിലായി. ബഹുഭൂരിപക്ഷം കടകളും തുറന്ന്‌ പ്രവർത്തിച്ചു. കടകളിൽ വൻ തിരക്കായിരുന്നു. പൊതുവാഹനങ്ങൾ അധികമായി സർവീസ്‌ നടത്തി. 
ഇളവുണ്ടെങ്കിലും കരുതലും സുരക്ഷയും ഒട്ടും കുറയ്‌ക്കാതെ ഇരട്ട മാസ്ക്‌‌ ധരിച്ചാണ്‌ ജനങ്ങൾ പുറത്തിറങ്ങിയത്‌. 
ഹോട്ടലുകൾ തുറന്നെങ്കിലും ഇരുന്ന്‌ കഴിക്കാൻ അനുവാദമില്ല. പാഴ്‌സൽ മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായാണ്‌ ലോക്ക്‌ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്‌. 
എന്നാൽ ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്‌ഡൗൺ പഴയപോലെ തുടരും. മൂന്ന്‌ നഗരസഭയിലും 43 പഞ്ചായത്തിലും മുപ്പൂട്ടാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌. കോർപറേഷനിലും നാല്‌ നഗരസഭയിലും 26 പഞ്ചായത്തിലും സമ്പൂർണ ലോക്ഡൗണാണ്‌ നിലവിലുള്ളത്‌. ഡി, സി കാറ്റഗറിയിൽ  ഉൾപ്പെട്ട ഈ പ്രദേശങ്ങളിൽ ബുധനാഴ്‌ച വരെ നിയന്ത്രണങ്ങൾ തുടരും. ഇവിടങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന്‌ പൊലീസ്‌ അധികാരികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top