18 September Wednesday

മിൽമയിലേക്ക്‌ ക്ഷീരകർഷകരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നപ്ര മിൽമ ഓഫീസിലേക്ക് ക്ഷീരകർഷകർ നടത്തിയ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
മിൽമയുടെ കർഷകദ്രോഹ നിലപാടുകൾക്കെതിരെ ക്ഷീരകർഷകർ പുന്നപ്ര മിൽമ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. കാലിത്തീറ്റയുടെ വില വർധന പിൻവലിക്കുക, മിൽമയുടെ കർഷക ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു. 
 ഈ മേഖലയിൽ തുടരുന്ന അവസാനത്തെ ക്ഷീരകർഷകരെയും  പടിയിറക്കുന്നതാണ്‌ മിൽമയുടെ സമീപനമെന്ന്‌ ആർ നാസർ പറഞ്ഞു. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലക്ക് താങ്ങാകുന്ന കർഷകരെ തളർത്തുന്ന നടപടിക്കെതി സർക്കാരും മൃഗസംരക്ഷണവകുപ്പും അടിയന്തരമായി ഇടപെടണമെന്നും നാസർ ആവശ്യപ്പെട്ടു. 
 പുന്നപ്ര മാർക്കറ്റ് ജങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ക്ഷീരകർഷകർ പങ്കെടുത്തു.  സമരത്തിൽ പങ്കെടുത്ത കർഷകർ അടപ്പുകൂട്ടി പാൽ തിളപ്പിച്ച്‌ പ്രതിഷേധിച്ചു. 
ജില്ലാ പ്രസിഡന്റ് സി ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി ഹരിശങ്കർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ പി ഷിബു, എസ് സുധിമോൻ, ക്ഷീര കർഷക സബ് കമ്മിറ്റി കൺവീനർ ഒ എം സാലി, ഡി പ്രിയേഷ് കുമാർ, സി വി നടരാജൻ, കെ വിജയകുമാർ, ഡി സുനിൽകുമാർ, ടി രഘുനാഥ്, ഇല്ലിച്ചിറ അജയകുമാർ, എം സന്തോഷ്‌കുമാർ, എൻ ഗംഗാധരപണിക്കർ എന്നിവർ സംസാരിച്ചു. 
ആർ റജിമോൻ സ്വാഗതവും ജി  ആനന്ദൻപിള്ള നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top