20 September Friday

കരിമണലിൽ കരനെൽ വിളയും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

കരനെൽക്കൃഷിക്ക് ആർ രാമചന്ദ്രൻ എംഎൽഎ വിത്തെറിയുന്നു

കരുനാഗപ്പള്ളി
കരിമണലിൽ വിത്തെറിഞ്ഞ് കരനെൽക്കൃഷിക്ക് തുടക്കമായി. ചെറിയഴീക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് കൃഷി. 
സ്കൂളിനു സമീപത്തെ കല്ലശ്ശേരിൽ സുനിൽ സൗജന്യമായി നൽകിയ ഒരേക്കർ  സ്ഥലത്താണ് നെൽക്കൃഷി തുടങ്ങിയത്. കൃഷിവ്യാപന പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വഴി അത്യുൽപ്പാദനശേഷിയുള്ള നെൽവിത്തും പദ്ധതിക്കായി ലഭ്യമാക്കി. 
ആർ രാമചന്ദ്രൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി മുഖ്യാതിഥിയായി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, പഞ്ചായത്ത് അംഗം സിബി ബോണി, കൃഷി ഓഫീസർ ജോർജ് തോമസ്, ഹെഡ്മാസ്റ്റർ പ്രകാശ്, പിടിഎ പ്രസിഡന്റ് സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top