11 July Saturday

ചുരത്തിൽ ലോറി കത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
താമരശേരി
ഓടിക്കൊണ്ടിരുന്ന ടോറസ്‌ ലോറി ചുരത്തില്‍ കത്തിനശിച്ചു. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വെള്ളിയാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. ആന്ധ്രപ്രദേശില്‍നിന്ന്‌ സിമന്റ് കയറ്റിവന്ന ലോറിയാണ് കത്തിനശിച്ചത്. കല്‍പ്പറ്റയില്‍നിന്നെത്തിയ  മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ്  തീയണച്ചത്. പുലര്‍ച്ചെ മൂന്നോടെയാണ് തീ പൂര്‍ണമായി അണച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറിയിലുണ്ടായിരുന്ന 600 ചാക്ക് സിമന്റില്‍ ഏറെയും ഉപയോഗശൂന്യമായി. ലോറിയുടെ പിന്നിലെ ടയറില്‍നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ മലപ്പുറം സ്വദേശി വിനോദ്കുമാര്‍ ലോറി സൈഡാക്കി ഇറങ്ങി മാറുകയായിരുന്നു.  
പ്രധാന വാർത്തകൾ
 Top