13 July Monday

സിഐടിയു സ്ഥാപക ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

സിഐടിയു 50‐ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കായംകുളത്ത് ജില്ലാ വൈസ്പ്രസിഡന്റ് എം എ അലിയാർ പതാക ഉയർത്തുന്നു

ആലപ്പുഴ
ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സിഐടിയു അമ്പതാം വാർഷിക ദിനാചരണംനടന്നു. കോവിഡ്‌ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദിനാചരണ പരിപാടികൾ.
കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് എംപ്ലോയീസ് യൂണിയൻ - സിഐടിയു, രാജീവ് ഗാന്ധി വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക്‌ മധുര പലഹാരവും പുതുവസ്‌ത്രങ്ങളും നൽകി. സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്‌തു.
ഡിഎന്‍ഇയുആലപ്പുഴ യൂണിറ്റിൽ സംസ്ഥാന പ്രസിഡന്റ് ഗോപൻ നമ്പാട്ട് ഉദ്ഘാടനം ചെയ്‌തു.
ഹരിപ്പാട് ചെത്തുതൊഴിലാളി സിഐടിയു ഓഫീസില്‍ ഏരിയ സെക്രട്ടറി എം തങ്കച്ചൻ പതാക ഉയർത്തി. കായംകുളത്ത് ജില്ലാ വൈസ്‌പ്രസിഡന്റ്‌ എം എ അലിയാർ പതാക ഉയർത്തി.
കായംകുളം വാട്ടർഅതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി പ്രമോജ് എസ് ധരൻ പതാക ഉയർത്തി.
പ്രധാന വാർത്തകൾ
 Top