15 July Wednesday

4 മാസത്തിനകം ബൈപാസ് പൂർത്തിയാകും: മന്ത്രി ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
ആലപ്പുഴ
ആലപ്പുഴ ബൈപാസിലെ കുതിരപ്പന്തി റെയിൽവേ ഓവർബ്രിഡ്‌ജിൽ ഗർഡറുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടങ്ങാൻ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയർക്ക് മന്ത്രി ജി സുധാകരൻ നിർദേശംനൽകി. രൂക്ഷമായ വെള്ളപ്പൊക്കം ഇല്ലെങ്കിൽ ജൂൺ, ജൂലൈ മാസങ്ങളിൽ കോൺക്രീറ്റ് പൂർത്തിയാക്കി. തുടർന്ന്‌ രണ്ട് മാസത്തിനകം  പ്രവൃത്തി പൂർത്തിയാക്കി ബൈപാസ് നാടിന് സമർപ്പിക്കാനാകും.  
ഗർ​ഡറുകൾ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകിയിരുന്നു. ദേശീയപാതവിഭാഗം ചീഫ് എന്‍ജിനിയറുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ മഴക്കാലത്ത് കോൺക്രീറ്റ് ചെയ്യാനും ശേഷം ടാറിങ്‌ നടത്താനും‌ ധാരണയായെന്ന്‌ മന്ത്രി പറഞ്ഞു. 
അപ്രോച്ച് റോഡുകളുടെയും കളർകോട്-–- കൊമ്മാടി ജങ്‌ഷനുകളുടെ നവീകരണവും ഇതിന്‌ മുമ്പ്‌ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top