16 July Thursday

ജോസ് ജോയിയുടെ മൃതദേഹം സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
ആലപ്പുഴ                       
കോവിഡ് ബാധിച്ച് മരിച്ച ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ്ജോയിയുടെ മൃതദേഹം ശനിയാഴ്‌ച വൈകിട്ട് 6.30ന്‌ ചാത്തനാട് മുനിസിപ്പൽ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. പാണ്ടനാട് പുത്തൻതെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളിസെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാവാതെ വന്നതോടെയാണ് സംസ്‌കാരം ചാത്തനാട്ടേക്ക് മാറ്റിയത്. 12 അടി താഴ്‌ചയിൽ കുഴിയെടുത്തുവേണം സംസ്‌കരിക്കാന്‍. 
വെള്ളക്കെട്ട് കാരണം പള്ളിസെമിത്തേരിയിൽ കുഴിയെടുക്കാനായില്ല. പഞ്ചായത്ത് പരിധിയിൽ മറ്റൊരുസ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അനുയോജ്യമായ സ്ഥലമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂർ ആർഡിഒയ്‌ക്ക്‌ റിപ്പോർട്ട് നൽകി. പിന്നീട് സജി ചെറിയാൻ എംഎൽഎ ജില്ലാ അധികൃതരുമായി സംസാരിച്ച് ആലപ്പുഴ  ചാത്തനാട് ശ്‌മശാനത്തിലെ ഗ്യാസ് ക്രിമിറ്റേറിയത്തിൽ സംസ്‌കരിക്കുകയായിരുന്നു. 
അബുദാബിയിൽ നിന്നെത്തിയ ജോസ്ജോയ് ആലപ്പുഴയിലെ കോവിഡ് കെയർ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ജോസ്ജോയി വെളളിയാഴ്‌ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഗുരുതരമായ കരൾ രോഗിയായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
 മൃതദേഹം ചാത്തനാട് ശ്‌മശാനത്തിൽ സംസ്‌കരിക്കുന്നതിനെതിരെ പരിസരവാസികളിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. പൂർണമായി അണുവിമുക്തമാക്കിയതിനുശേഷമാണ്‌‌ സംസ്‌കാരമെന്ന്‌ ആർഡിഒ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top