കാസർകോട്
ആന്ധ്രയിൽനിന്നും കേരളത്തിലേക്ക് വിൽക്കാൻ കൊണ്ടുവന്ന 30 കിലോ കഞ്ചാവ് മഞ്ചേശ്വരം മിയാപ്പദവിൽ പിടികൂടി. മിയാപ്പദവിൽ കഞ്ചാവ് സൂക്ഷിച്ച വീടിന്റെ ഉടമ മുഹമ്മദ് മുസ്തഫ (26) യെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അനികുമാറും സംഘവും പിടികൂടി.
രഹസ്യ വിവരം കിട്ടിയതിനാൽ, സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും കാസർകോട്ടെ സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. കഞ്ചാവ് കടത്തിയ കാറും വ്യാജ നമ്പർ പ്ലേറ്റ്, കഞ്ചാവ് തൂക്കുന്ന ത്രാസ്, പാക്കിങ് സാമഗ്രികൾ എന്നിവയും പിടിച്ചു. എക്സൈസ് സിഐമാരായ കൃഷ്ണകുമാർ, ടോണി ഐസക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഞായർ ഉച്ചക്കാണ് തിരുവന്തപുരത്തുനിന്നും സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയിലെത്തിയത്. ക്വിന്റൽ കഞ്ചാവ് കടത്തിയെന്നാണ് അറിയുന്നത്. ബാക്കി കഞ്ചാവിനായി തിരച്ചിൽ തുടരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..