10 December Tuesday

പൂട്ട് വീഴുമോ 
ഹെഡ് പോസ്റ്റ്ഓഫീസിനും

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

എൻഎഫ്പിഇ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നിൽ നടത്തിയ മാർച്ച്

കോഴിക്കോട്
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്ന നടപടി ജില്ലയിലും  കേന്ദ്രസർക്കാർ നടപ്പാക്കുന്നു. ചെറുതും വലുതുമായ  നിരവധി സേവനം ജനങ്ങൾക്ക്‌ നൽകുന്ന മാനാഞ്ചിറ ഹെഡ് പോസ്റ്റ്‌ഓഫീസ് അവ​ഗണനയുടെ പടുകുഴിയിൽ.   
അശാസ്ത്രീയ കണക്ക്‌ നിരത്തി ആറ് പോസ്റ്റുമാൻ തസ്തിക വെട്ടിച്ചുരുക്കുകയാണ്‌. ജീവനക്കാര്‍ കുറയുന്നതോടെ നഗരത്തിലെ തപാൽ വിതരണം താറുമാറാവും. സ്പീഡ് പോസ്റ്റ് ഉരുപ്പടികളുടെ വിതരണവും തടസ്സപ്പെടും. ഒപ്പം ​ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും ബാധിക്കും. പൊതുജനങ്ങൾക്ക് ലഭിക്കുന്ന  സേവനം ഇല്ലാതാക്കി സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടാനാണ് വകുപ്പ് ശ്രമിക്കുന്നത്.
തപാൽ വകുപ്പിന്റെ ഭാഗമായ കോഴിക്കോട് ആർഎംഎസ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒഴിപ്പിച്ചു. ഇവിടെയുള്ള നൂറോളം ജീവനക്കാരെ ഹെഡ് പോസ്റ്റ്ഓഫീസിലെ പോസ്റ്റൽ റിക്രിയേഷൻ ക്ലബ്‌ ഹാളിലേക്ക് മാറ്റാനാണ് നീക്കം. ഇതോടെ ക്ലബ്‌ പൂട്ടേണ്ടി വരും. സംസ്കാരിക പരിപാടികൾ, വകുപ്പിന്റെ വിവിധ ട്രെയിനിങ്, മേളകൾ, മത്സരങ്ങൾ, ക്യാമ്പുകൾ എന്നിവ  റിക്രിയേഷൻ ക്ലബ്ബ്‌ ഉള്‍പ്പെടുന്ന അമെനിറ്റി ബ്ലോക്കിലാണ് നടത്താറുള്ളത്‌. ആർഎംഎസ് പ്രവർത്തനം ഇങ്ങോട്ട് മാറ്റുന്നതോടെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടും. ആര്‍എംഎസിന്റെയും ഹെഡ് പോസ്റ്റ്ഓഫീസിന്റെയും പ്രവര്‍ത്തനം ഒരിടത്താകുന്നതോടെ സ്ഥലപരിമിതി രൂക്ഷമാകും. നിലവില്‍ ഹെഡ് പോസ്റ്റ്‌ഓഫീസിൽ ഉപഭോക്താക്കളുടെ വാഹനങ്ങളും മെയിൽ സർവീസ് വാഹനങ്ങളും പാർക്ക്‌ ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഇതിനൊപ്പം ആര്‍എംഎസ് ബണ്ടിലുകളും വാഹനങ്ങളുമെത്തിയാല്‍  നില്‍ക്കാന്‍പോലും ഇടമില്ലാതാകും. ഹെഡ് പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.    
പ്രതിഷേധവുമായി 
ജീവനക്കാർ 
സ്വകാര്യവല്‍ക്കരണത്തിനും വകുപ്പിന്റെ നടപടിക്കുമെതിരെ എൻഎഫ്പിഇ നേതൃത്വത്തിൽ ജീവനക്കാർ ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ മാർച്ച് നടത്തി. കോഴിക്കോട് പോസ്റ്റൽ സൂപ്രണ്ടിന് നിവേദനം നൽകി. കെ എസ് ഷിഗിൻ, പി കെ നസീബ്, എ എസ് ആദർശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top