17 January Sunday

അജയകുമാറിന്റെ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

ആർ അജയകുമാറിന്റെ പര്യടനം വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 കോഴഞ്ചേരി

മുലൂരിന്റെ കർമഭൂമിയിൽ വികസനത്തിന്റെ നേരവകാശികളുടെ തെരഞ്ഞെടുപ്പു പര്യടനത്തിന് തുടക്കമായി. കേരളത്തെ ലോകോത്തര മാതൃകയാക്കി മാറ്റുന്ന സംസ്‌ഥാന ഭരണത്തിന് ശക്തി പകരാൻ ത്രിതല പഞ്ചായത്ത് ഭരണ നേതൃത്വത്തിൽ എൽഡിഎഫ് തന്നെ എത്തണ്ടതുണ്ട്. ആ സന്ദേശം ഉയർത്തിയാണ്‌ ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷനിൽ മൽസരിക്കുന്ന ആർ അജയകുമാറിന്റെ പര്യടനമാണ് മെഴുവേലി പഞ്ചായത്തിലെ പുതുശ്ശേരി ജങ്‌ഷനിൽ നിന്നും ആരംഭിച്ചത്.  വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും സംസ്ഥാന സർക്കാരും വീണാ ജോർജ് എംഎൽഎയും ചേർന്ന് നൂറു കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മെഴുവേലിയിൽ നടത്തിയത്.തങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഈ വികസന പ്രവർത്തനങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ മെഴുവേലിയിലെ ജനങ്ങൾ ഇരുകരങ്ങളും നീട്ടിയാണ് ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഓരോ കേന്ദ്രങ്ങളിലും സ്ഥീകരിച്ചത്.
ഞായറാഴ്ചയായതിനാൽ മിക്ക പള്ളികളിലും കോവിഡ് മാനദണ്ഡം പാലിച്ച് ആരാധന ഉണ്ടായിരുന്നു. ഈ ആരാധന കഴിഞ്ഞ് മടങ്ങിയവരുൾപ്പടെ വിവിധ വിഭാഗം ജനങ്ങൾ ഓരോ സ്ഥീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥികളെ സ്വീകരിച്ചിട്ട് വീടുകളിലേക്ക്‌ പോകാൻ കാത്തു നിന്നു.
യോഗത്തിൽ ബിനു മൂത്തേരി അധ്യക്ഷനായി.മുൻ എംഎൽഎ കെ സി രാജഗോപാലൻ, ഇലക്ഷൻ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ സുരേഷ് ബാബു, ടി വി സ്റ്റാലിൻ, വി ആർ സജികുമാർ, കെ ആർ കുട്ടപ്പൻ എന്നിവർ സംസാരിച്ചു. കെ പി വിശ്വംഭരൻ സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥികളും ഘടകകക്ഷി നേതാക്കളും വിവിധ യോഗങ്ങളിൽ സംസാരിച്ചു. ആദ്യ ദിവസത്തെ പര്യടനം ഇലവുംതിട്ടയിൽ സമാപിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top