02 December Wednesday

മികച്ച കുടുബശ്രീ സിഡിഎസുകൾക്ക് അവാർഡ്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 ജില്ലയിലെ മികച്ച കുടുബശ്രീ സിഡിഎസുകൾക്ക്‌‌  ജില്ലാ പഞ്ചായത്ത്‌ അവാർഡ് കലക്ടർ എം അഞ്ജന വിതരണം ചെയ്‌തു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം അകലക്കുന്നം, വാഴൂർ, തിടനാട്‌ സിഡിഎസ്‌ ഭാരവാഹികൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സജിമോൻ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ –- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഖറിയാസ്  കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, കുടുംബശ്രീ അസി. കോഓർഡിനേറ്റർ അരുൺ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്‌ നന്ദിയും പറഞ്ഞു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top