30 November Monday

കുറ്റ്യാട്ടൂരിൽ മധുരനാരങ്ങക്കാലവും

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020

ബാബുവും മകനും ഓറഞ്ച് പറിക്കുന്നു.

മയ്യിൽ
കുറ്റ്യാട്ടൂർ, ഈ പേരുകേട്ടാൽ ആദ്യം ഓർമ വരിക മാങ്ങ തന്നെ.  മധുരമൂറും മാമ്പഴം.  എങ്ങോട്ടുനോക്കിയാലും  മാവും മാമ്പഴവും  കണ്ടിരുന്ന കുറ്റ്യാട്ടൂരിലിപ്പോൾ മധുരക്കനിയായ  ഓറഞ്ചുമുണ്ട്.  ഹൈറേഞ്ചിലെ ചെരുവുകളിലും പഴക്കടകളിലും മാത്രം കണ്ടുവരുന്ന ഓറഞ്ച് വിളഞ്ഞുനിൽക്കുന്ന കുറ്റ്യാട്ടൂരിലെ വീട്ടുമുറ്റം കാഴ്ചക്കാരിൽ കൗതുകംതന്നെയാണ്. 
വില്ലേജ് ഓഫീസിന് സമീപത്തെ സി ബാബുവിന്റെ വീട്ടുപറമ്പിലാണ് മരത്തിൽ മുഴുവനും ഓറഞ്ച് വിളഞ്ഞുനിൽക്കുന്നത്. 30 വർഷം മുമ്പാണ് വിരാജ്പേട്ടയിൽനിന്നും കൊണ്ടുവന്ന മൂന്ന് ഓറഞ്ച് തൈകൾ വീട്ടുപറമ്പിൽ നട്ടത്. അന്നത് കായ്ക്കുമെന്നോ കഴിക്കാമെന്നോ ബാബുവിന് പ്രതീക്ഷയുണ്ടായിരുന്നില്ല.  
വർഷങ്ങൾക്കിപ്പുറം തുടർച്ചയായി എല്ലാ വർഷവും വീട്ടുപറമ്പിൽനിന്നും മധുരമൂറും ഓറഞ്ച് പറിച്ചുകഴിക്കുകയാണ്  കുടുംബം. ചാണകപ്പൊടിയും  കൊഴിഞ്ഞുപോക്ക് തടയാൻ കൃഷിഭവന്റെ നിർദേശത്തോടെയുള്ള പൊട്ടാഷും മാത്രമാണ്‌ വളം.  ചെങ്കദളി വാഴ, ആപ്പിൾ ചാമ്പ, റുമേനിയ മാവ്, വിയറ്റ്‌നാം പ്ലാവ്, ആഫ്രിക്കൻ ചാമ്പ തുടങ്ങിയ  വ്യത്യസ്‌ത ഇനങ്ങളും വീട്ടുമുറ്റത്തുണ്ട്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top