30 November Monday

പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
പയ്യന്നൂര്‍
പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് കിഫ്ബി ഫണ്ടിൽ സജ്ജീകരിച്ച ഡയാലിസിസ് സെന്റർ ശനിയാഴ്ച പകൽ രണ്ടിന് മന്ത്രി കെ കെ ശൈലജ നാടിന് സമർപ്പിക്കും. സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ആശുപത്രിയിലെ പഴയ കെട്ടിടത്തിലെ സ്ത്രീകളുടെ വാർഡാണ് നവീകരിച്ച് ഡയാലിസിസ് സെന്ററാക്കി മാറ്റിയത്.  കെഎംഎസ്‌എല്ലിന്റെ മേല്‍നോട്ടത്തിലാണ് മരാമത്ത് പണികളും അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. 11668464. 35 രൂപ ചെലവിലാണ്‌ സെന്റർ സജ്‌ജീകരിച്ചത്‌.  18 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിരുന്നു.  രണ്ടു ഷിഫ്റ്റുകളിലായി 18 പേരെ ഡയാലിസിസ് ചെയ്യുവാനുള്ള   സൗകര്യം ഇവിടെയുണ്ട്‌.  ഡോക്ടറേയും മറ്റു ജീവനക്കാരേയും അനുവദിച്ചിട്ടുണ്ട്. നവംബർ ഒന്നുമുതല്‍  രജിസ്‌ട്രേഷന്‍ ആരംഭിക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top