30 November Monday

വികസന മുന്നേറ്റം... മികവിന്റെ 5 വർഷങ്ങൾ

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020
വെള്ളരിക്കുണ്ട് 
വികസന–- ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ മാതൃകയാണ് വെസ്റ്റ് എളേരിപഞ്ചായത്ത്‌. അഞ്ച് വർഷത്തിനിടെ 402 കോടി രൂപയുടെ വികസനം നടന്നു. പ്രവർത്തന മികവിന്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ  പുരസ്കാരങ്ങൾ നേടി.  മുഴുവൻ സേവനങ്ങളും ഓൺലൈനാക്കി. എല്ലാ റോഡുകളും മെക്കാഡം ചെയ്‌തു.
നർക്കിലക്കാട് മുതൽ ചെമ്പൻകുന്ന് വരെ തെരുവു വിളക്ക്‌ സ്ഥാപിച്ചു. എല്ലാവർക്കും കുടിവെള്ളം എത്തിക്കാനുള്ള  പ്രവർത്തനം നടക്കുന്നു. ലൈഫ് ഭവന പദ്ധതി, ആർദ്രം പദ്ധതി എന്നിവയിലുടെ വീടും ആരോഗ്യവും ഉറപ്പാക്കി.   രണ്ട് പിഎച്ച്സികൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. നർക്കിലക്കാട് ആശുപത്രിക്ക്  രണ്ട് കോടിയുടെ കെട്ടിടം നിർമിച്ചു.ഈ ആശുപത്രി ദേശീയ–- സംസ്ഥാന അവാർഡുകൾ നേടി.‌ ഭീമനടിയിൽ ഹൈടെക് ബസ്‌സ്റ്റാൻഡ്, ഷീ ലോഞ്ച് എന്നിവ തുറന്നു. ഗ്രാമീണ കോടതിക്ക് കെട്ടിടം,.കാലിക്കടവിൽ ഹൈടെക് ശ്‌മശാനം എന്നിവ നിർമിച്ചു,  ഹരിത സമൃദ്ധി പഞ്ചായത്തിനുള്ള അംഗീകാരം നേടി. 
12 ഇടങ്ങളിൽ ഹൈമാസ്റ്റ്–- മിനിമാസ്റ്റ് ലൈറ്റുകൾ. വിദ്യാർഥികൾക്ക് പഠന സൗകര്യം, വയോജനങ്ങൾക്ക് കട്ടിൽ,  ആദിവാസി വീടുകളിൽ കുടിവെള്ള ടാങ്ക് എന്നിവ നൽകി. വളഞ്ഞങ്ങാനം കോളനി വികസനം,  ഭീമനടി കെഎസ്ഇബി ഓഫീസ്,റവന്യു ക്വാർട്ടേഴ്സ്, വെസ്റ്റ് എളേരി സ്മാർട്ട് വില്ലേജ് ഓഫീസ്, നർക്കിലക്കാട് ആശുപത്രിക്ക് ആംബുലൻസ് തുടങ്ങി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ പ്രസീത രാജൻ പ്രസിഡന്റും എ അപ്പുക്കുട്ടൻ വൈസ് പ്രസിഡന്റും അദ്ദേഹം പാർടി ഏരിയ സെക്രട്ടറിയായപ്പോൾ, വന്ന ടി കെ സുകുമാരനും നേതൃത്വം നൽകുന്ന ഭരണസമിതിക്ക് കഴിഞ്ഞു.
കർഷക സമരപോരാട്ടങ്ങളുടെ മണ്ണായ എളേരി ഉൾപ്പെടുന്നതാണ് വെസ്റ്റ് എളേരി. ജനനായകൻ ഇ കെ നായനാരുടെ ഒളിവിടമായിരുന്നു ഇവിടം.  എളേരി പഞ്ചായത്ത് വിഭജിച്ച് 1964 ലാണ്‌  വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ നിലവിൽ വന്നത്. കുടിയേറ്റ ജനതയും ആദിവാസി കുടുംബങ്ങളും, മറ്റ് വിഭാഗം ജനങ്ങളും സമ്മിശ്രമായി ജീവിക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top