31 October Saturday

മുദാക്കലിൽ കൊയ്‌ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

സിപിഐ എം മുദാക്കൽ കാട്ടുചന്ത ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന കൊയ്‌ത്തുത്സവം ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ
സിപിഐ എം മുദാക്കൽ കാട്ടുചന്ത ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  തരിശായി കിടന്ന അഞ്ചേക്കറിൽ ചെയ്ത നെൽകൃഷിയുടെ കൊയ്‌ത്തുത്സവം ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്തു. നെൽകൃഷിയിൽനിന്നും  ലഭിക്കുന്ന ലാഭം പ്രദേശത്തെ നിർധന വിദ്യാർഥികളുടെ പഠനചെലവിനായി ഉപയോഗിക്കും. 
കൃഷിക്ക് നേതൃത്വം നൽകിയ മുതിർന്ന കർഷകൻ  രവിയെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. സിപിഐ എം  ഏരിയ സെക്രട്ടറി എസ് ലെനിൻ, സുഭാഷ്, അനിൽകുമാർ, രഞ്ജിത്ത്, സുശീല,  കൃഷി ഓഫീസർ മണികണ്ഠൻ, കൃഷിക്ക് ഭൂമി വിട്ടുനൽകിയ  ശ്യാമള, അമ്പിളി, ബാബു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top