18 October Friday

16.98 ഹെക്ടർ കണ്ടൽക്കാട്‌ സർക്കാർ ഏറ്റെടുക്കുന്നു

പ്രത്യേക ലേഖകൻUpdated: Friday Aug 30, 2019

കാട്ടാമ്പള്ളി ഭാഗത്ത്‌ പുഴയിലെ കണ്ടൽചെടികൾ.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ സ്വകാര്യവ്യക്തികളുടെ കൈവശമുള്ള 16.98 ഹെക്ടർ കണ്ടൽക്കാട്‌  വനംവകുപ്പ്‌ ഏറ്റെടുക്കുന്നു. ഇതോടെ ജില്ലയിലെ  19 പ്രദേശങ്ങളിലെ കണ്ടൽക്കാടുകൂടി വനംവകുപ്പിന്റെ നിയന്ത്രണത്തിലാവും. നിലവിൽ 755  ഹെക്ടർ കണ്ടൽക്കാടുകളിൽ ഭൂരിഭാഗവും സർക്കാരിന്റെ അധീനതയിലാണ്‌.  തളിപ്പറമ്പ്‌, കൊട്ടിയൂർ റേഞ്ചുകളിലെ സ്വകാര്യ കണ്ടൽക്കാടുകളുടെ വിസ്‌തീർണം സംബന്ധിച്ച റിപ്പോർട്ട്‌ ഡിസംബറിൽ വനംവകുപ്പ്‌ കലക്ടർക്ക്‌ കൈമാറിയതിനെതുടർന്നാണ്‌ ഏറ്റെടുക്കേണ്ടവയുടെ വിസ്‌തീർണം നിശ്‌ചയിച്ചത്‌. ഏക്കറിന്‌ 4000 രൂപ സർക്കാർ സ്വകാര്യ വ്യക്തികൾക്ക്‌ നൽകും.  കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി വനംവകുപ്പിനൊപ്പംചേർന്ന്‌  2014 ൽ  ‘മിഷൻ മാംഗ്രൂവ്‌ കണ്ണൂർ’ പദ്ധതി നടപ്പാക്കിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല.   പയ്യന്നൂർ, വളപട്ടണം, നാറാത്ത്‌, തലശേരി എന്നിവിടങ്ങളിലാണ്‌ കണ്ടലുകൾ കൂടുതലായുള്ളത്‌.  കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവ തടയുന്നതിൽ കണ്ടലുകൾക്കുള്ള പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്താണ്‌ കണ്ടൽക്കാടുകൾ ഏറ്റെടുക്കുന്നത്‌. തീരദേശസംരക്ഷണ നിയമത്തിന്റെ പരിധിയിലാണെങ്കിലും ഇവ വൻതോതിൽ നശിപ്പിക്കപ്പെടുന്നുണ്ട്‌.
 
പ്രധാന വാർത്തകൾ
 Top