20 February Wednesday

കൈകോർത്ത്‌ തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 തിരുവനന്തപുരം

പ്രളയബാധിത ജില്ലകളിൽ  ദുരിതാശ്വാസപ്രവർത്തനരംഗത്ത്‌ തലസ്ഥാന ജില്ല സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്‌. അവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്തിച്ചതിന്‌ പിന്നാലെ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിനായി  സിപിഐ എം ‐ഡിവൈഎഫ്‌ഐ പ്രവർത്തകരും തദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും പോയി െകാണ്ടിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കഴിവിന്റെ പരമാവധി നൽകാനുള്ള സന്നദ്ധതയും തുടരുകയാണ്‌.
 
നമ്മളൊന്ന്  യാത്ര 2ന് പുറപ്പെടും
നമ്മളൊന്ന് രണ്ടാംഘട്ട ദുരിതാശ്വാസയാത്ര സെപ‌്തംബർ 2ന് പുറപ്പെടും. സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക‌് സഹായം എത്തിക്കാനാണ‌് യാത്ര.  ജലാംശം കുറഞ്ഞ ഭക്ഷണസാമഗ്രികൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, ശുചീകരണ സാമഗ്രികൾ എന്നിവ  നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സാംസ്‌കാരിക സംഘടനഞകൾ, സന്നദ്ധ സംഘങ്ങഞൾ എന്നിവയ‌്ക്ക‌്  ഭാരത് ഭവൻ ദുരിതാശ്വാസ ശേഖരണ ക്യാമ്പിലേക്ക് എത്തിക്കാവുന്നതാണ്. ഫോൺ : 04712321747, 8606874952 9995484148, 9495573663.
 
ചങ്ങാതിപ്പൊതിക്ക‌്  കുട്ടികളുടെ പിന്തുണ
ജില്ലാ ശിശുക്ഷേമസമിതിയുടെ “പ്രളയത്തിൽപ്പെട്ട സഹപാഠിക്കൊരു ചങ്ങാതിപ്പൊതി “ പദ്ധതിയിൽ  കൂട്ടുകാർക്ക് പിന്തുണയുമായി ആയിരക്കണക്കിന്  കുട്ടികൾ.  മുഖ്യമന്ത്രി പിണറായി വിജയന്റെ  ചെറുമകൻ ഇഷാനിൽനിന്ന‌്‌ ശിശുക്ഷേമസമിതി ട്രഷറർ ജി എൽ അരുൺ ഗോപി ചങ്ങാതിപ്പൊതി ഏറ്റുവാങ്ങി. ഒരു ബാഗും 5 നോട്ടുബുക്കും 5 പേനയും 10 പെൻസിലും ഇൻസ്ട്രറ്റുമെന്റ‌്ബോക്സും ഒരു ചോറ്റുപാത്രവും അടങ്ങുന്ന ചങ്ങാതിപ്പൊതിയാണ് ഇഷാൻ ഏല്പിച്ചത്.
 
സൗജന്യ ചികിത്സാപദ്ധതി തുടങ്ങി
ജീവിതശൈലീ രോഗങ്ങളുടെ ചികിത്സയും മരുന്നും ഒരു മാസത്തേക്ക് സ്വകാര്യ ആശുപത്രി വഴി ഐഎംഎ നേതൃത്വത്തിൽ സൗജന്യമായി നൽകുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കംകുറിച്ചു. നേരത്തെ തന്നെ വെള്ളപ്പൊക്ക ദുരിതബാധിതരുടെ പ്രാഥമിക ചികിത്സ സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി നൽകിയിരുന്നതിനു പുറമെയാണ് ഇപ്പോൾ ഈ സൗകര്യവും നടപ്പാക്കുന്നത്. ദുരന്തബാധിതരായ മൂന്നു ലക്ഷത്തോളം പേർക്ക് ഈ പദ്ധതി വഴി ഗുണം ലഭിക്കും.
 
പൊലീസിന് വ്യാപാരികളുടെ അനുമോദനം
പ്രളയക്കെടുതിയിൽ ഉൾപ്പെട്ടുപോയവരുടെ ജീവൻ രക്ഷിക്കുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പങ്കു വഹിച്ച  പൊലീസിന് അനുമോദനവുമായി വ്യാപാരി വ്യവസായി പ്രതിനിധികൾ പൊലീസ് ആസ്ഥാനത്ത് എത്തി.  മികച്ച പ്രവർത്തനത്തിന്റെ അംഗീകാരമായി മൊമന്റോ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്കു കൈമാറി. 
 
ജംബോ സർക്കസ‌് ഷോയുടെ കളക‌്ഷൻ നൽകും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ജംബോ സർക്കസിന്റെ ശനിയാഴ‌്ച വൈകിട്ട‌് നാലിന്റെ ഷോയുടെ മുഴുവൻ തുകയും നൽകുമെന്ന‌് മാനേജർ അറിയിച്ചു. 
 
സൗജന്യമായി വൈദ്യുതി പുനഃസ്ഥാപിച്ചു
ഇലക്ട്രിക്കൽ വയർമാൻ ആൻഡ‌് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശമായ റാന്നിയിൽ 400 വീടുകളിൽ സൗജന്യമായി വൈദ്യുതി പുനഃസ്ഥാപിച്ചു. യൂണിയൻ നേതാക്കളായ ശിവദത്ത്, രാജു, സജികുമാർ, ഷിബു, രാധാകൃഷ്ണൻ എന്നിവരാണ് വയറിങ് ജോലി ചെയ്തത്. തിരുവനന്തപുരം ജില്ലാ അസി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാഹുൽ വിജയകൃഷ്ണൻ നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥർക്ക്   സഹായം പ്രളയത്തിൽ തകർന്ന്  വീടുകൾ  താമസയോഗ്യമല്ലാതായിത്തീർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക്  കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സഹായം. പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക്‌ പത്തുലക്ഷം രൂപ  പലിശരഹിത വായ്പയും ഭാഗികമായി തകർന്ന വീടുകൾക്ക് രണ്ടുലക്ഷം രൂപ പലിശരഹിത വായ്പയും നൽകും.  നഷ്ടപ്പെട്ടത് സംഘത്തിൽനിന്ന‌് വായ്പയെടുത്തുനിർമിച്ച വീടുകളാണെങ്കിൽ  പലിശയിളവ് നൽകും. വീടുകളുടെ കേടുപാടുകൾ സംബന്ധിച്ച ജില്ലാ പൊലീസ് മേധാവിമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പകൾ അനുവദിക്കുന്നത്.
പാറശാല സിപിഐ എം ഏരിയ 11.36 ലക്ഷം  നൽകി
 
പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ സിപിഐ എം പാറശാല ഏരിയ കമ്മിറ്റി 11‌,36,475  രൂപ സ്വരൂപിച്ചു. ചെങ്കൽ ലോക്കൽ കമ്മിറ്റി‐200100, പാറശാല ‐250000, കാരോട് ‐153370, മഞ്ചവിളാകം ‐105265, ധനുവച്ചപുരം‐ 111100, പരശുവയ‌്ക്കൽ‐ 135000, കുളത്തൂർ ലോക്കൽ കമ്മിറ്റി‐181640 എന്നിങ്ങനെയാണ് ഫണ്ട് ശേഖരിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി കടകുളം ശശിയുടെ നേത്യത്വത്തിൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top