18 September Saturday
ട്രോളിങ്‌ നിരോധനം നാളെ തീരും

വലനിറച്ചെത്തുമ്പോൾ കരുതലോടെ തീരം

സ്വന്തം ലേഖകൻUpdated: Friday Jul 30, 2021

 

 
 
പൊന്നാനി 
ട്രോളിങ്‌ നിരോധനം ശനിയാഴ്‌ച തീരുമ്പോൾ കർശന കോവിഡ്‌ മാനദണ്ഡങ്ങളോടെ ക്രമീകരണമൊരുക്കി ഹാർബർ മാനേജ്‌മെന്റ്‌ കമ്മിറ്റി. പൊന്നാനിയിൽ മുപ്പൂട്ടാണ്‌‌ (ട്രിപ്പിൾ ലോക്ഡൗൺ)‌. 
പ്രധാന തീരുമാനങ്ങൾ:
● ഹാർബറിൽ മത്സ്യവിൽപ്പന രാവിലെ ഏഴുമുതൽ പകൽ രണ്ടുവരെ. ലേലം അനുവദിക്കില്ല. മത്സ്യഫെഡും ഹാർബർ മാനേജ്‌മെന്റ്‌ കമ്മിറ്റിയും നിശ്‌ചയിക്കുന്ന ന്യായവിലയ്ക്ക് വിപണനം. ആൾക്കൂട്ടം ഒഴിവാക്കും.  
● ഹാർബറിൽ പ്രവേശിക്കാൻ ടോക്കൺ ഏർപ്പെടുത്തും. ഒരേസമയം 25 വാഹനങ്ങളേ പാടൂ. ചില്ലറവിൽപ്പന അനുവദിക്കില്ല.  പ്രവേശനം മൊത്തക്കച്ചവടക്കാർക്ക്‌ മാത്രം. വരുന്നവർ ഒരുമണിക്കൂറിനകം തിരിച്ചുപോകണം.
●ബോട്ടുകൾ‌ ഒറ്റ, ഇരട്ട അക്ക വ്യത്യാസത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ തുറമുഖത്ത്‌ അടുപ്പിക്കണം.
●കച്ചവടക്കാരും അനുബന്ധ തൊഴിലാളികളും ആന്റിജെൻ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനായി പരിശോധനാ ക്യാമ്പ്.
●  മത്സ്യത്താഴിലാളികൾക്ക്‌ എല്ലാ ആഴ്ചയിലും കോവിഡ് പരിശോധന.
ഹാർബർ പ്രവർത്തനസമയം നീട്ടണം 
മത്സ്യത്തൊഴിലാളികളുടെ പ്രയാസം കണക്കിലെടുത്ത് ഹാർബറിന്റെ പ്രവർത്തനസമയം നീട്ടണമെന്ന് ആവശ്യപ്പെട്ടതായി മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എ റഹീം പറഞ്ഞു. സമയം ദീർഘിപ്പിച്ചാൽ ആൾക്കൂട്ടം പരമാവധി ഒഴിവാക്കാം. വൈകി തിരിച്ചെത്തുന്ന വള്ളക്കാർക്ക് മത്സ്യവിൽപ്പനയും സാധ്യമാകും–-അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top