19 September Sunday
അങ്കണവാടി തുറന്ന് നൽകുന്നില്ല

ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനം കാലിത്തൊഴുത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

പൂവത്തിപൊയിലിൽ പഴയ കാലിത്തൊഴുത്തിൽ 
ഓൺലൈൻ പഠനത്തിനിരിക്കുന്ന കുട്ടികള്‍

 

 
എടക്കര
ആദിവാസി കുട്ടികള്‍ക്ക് പഠനത്തിന് അങ്കണവാടി തുറന്ന് നൽകാതെ  മുസ്ലിംലീഗ് പഞ്ചായത്തംഗവും അങ്കണവാടി വർക്കറും. ഇതോടെ വഴിക്കടവ് പൂവത്തിപ്പൊയിലിൽ കുട്ടികളുടെ ഓൺലൈൻ പഠനം പഴയ കാലിത്തൊഴുത്തിൽ. പൂവ്വത്തിപൊയിലിൽ എല്ലാ സൗകര്യവുമുള്ള അങ്കണവാടി ഉണ്ടെന്നിരിക്കെ തുറന്ന് നൽകാൻ തയ്യാറാവാത്ത പൂവത്തിപ്പൊയില്‍ വാര്‍ഡ് അംഗമാണ് പഠനം അവതാളത്തിലാക്കുന്നത്. മുസ്ലിംലീഗ് ഭരണം കൈയാളുന്ന വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയും കുട്ടികളെ സഹായിക്കുന്നില്ല. 
കഴിഞ്ഞ വർഷം ഓൺലൈൻ പഠനത്തിനായി എസ്എഫ്ഐ പഞ്ചായത്ത് കമ്മിറ്റി ടിവിയും മറ്റു അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിരുന്നു. ഇവ അങ്കണവാടിയിലായിരുന്നു സൂക്ഷിച്ചത്. എന്നാല്‍, അങ്കണവാടി വൃത്തികേടാകും എന്നുപറഞ്ഞാണ് ലീ​ഗ് അം​ഗം  കുട്ടികളെ പഠന കേന്ദ്രങ്ങളിൽനിന്ന് അകറ്റുന്നത്.  ഈ കുട്ടികൾക്ക് പുഞ്ചക്കൊല്ലിയിൽനിന്നും വരുന്ന അധ്യാപകന്റെ നേതൃത്വത്തിലാണ് പഠന പ്രവർത്തനങ്ങൾ. എന്നാൽ, അങ്കണവാടി തുറന്ന് കൊടുക്കാതെ കുട്ടികളുടെ പഠന സൗകര്യമാണ് ലീഗ് അവതാളത്തിലാക്കിയത്. ഇതിനെതിരെ സിപിഐ എം കലക്ടർക്ക് പരാതി നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top