20 September Friday

"അമ്മാവൻ' വിശ്രമത്തിലാണ്

എം സനോജ‌്Updated: Tuesday Jul 30, 2019

നിലമ്പൂർ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിലെ റോഡ് റോളർ

 
നിലമ്പൂർ
റോഡുപണിയിലെ രസക്കാഴ്‌ചകളിലേക്ക്‌ റോളർ ഉരുട്ടിയ വെള്ളാനകളുടെ നാട്‌ സിനിമ  ആരും മറക്കാനിടയില്ല. കുതിരവട്ടം പപ്പുവിന്റെ ചിരിരംഗങ്ങളിലെ പ്രധാന റോളിലെത്തുന്ന ഇന്ത്യൻ റോഡ്‌ റോളറിന്റെ പുതിയ മാതൃകകളാണ്‌ ഇപ്പോൾ ഉപയോഗത്തിൽ. 
എന്നാൽ ഡീസലിനുപകരം നീരാവിയിൽ ഓടിച്ചിരുന്ന ആദ്യകാല റോഡ് റോളറുകൾ ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാർ എത്തിച്ച ഇവയിലൊന്ന്‌ ഇപ്പോഴും നിലമ്പൂരിലുണ്ട്‌. നിലമ്പൂർ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിലെ ഈ റോഡ് റോളർ തുരുമ്പെടുത്ത്‌ നശിക്കാറായെങ്കിലും പഴമയുടെ പകിട്ടിന് കുറവില്ല.
 1930കളിൽ നിലമ്പൂർ മദ്രാസ് പ്രവിശ്യയുടെ ഭാഗമായപ്പോൾ റോഡ് നിർമാണത്തിന് ഉപയോഗിച്ചതാണ്‌ ഈ റോഡ് റോളർ. രണ്ട് ചക്രങ്ങൾ ഉൾപ്പെട പ്രധാന ഭാഗങ്ങൾ കാണാതായി.1965ഓടെ ഈ ‘അമ്മാവൻവണ്ടി’യുടെ പ്രവർത്തനം നിർത്തി. രേഖകളിൽ ഇല്ലാത്തതിനാൽ പൊതുമരാമത്ത്‌ വകുപ്പിന്‌ ഇത്‌ സംരക്ഷിക്കാനാകുന്നില്ല. 1929ൽ ബ്രിട്ടനിലെ ജോൺ ഫ്ലോവർ കമ്പനി  ലിമിറ്റഡാണ് കൽക്കരിയും വിറകും കത്തിച്ച്‌ നീരാവിയിൽ പ്രവർത്തിക്കുന്ന റോഡ്‌ റോളർ രംഗത്തിറക്കിയത്‌. മീഡിയം മോട്ടോർ  വാഹനങ്ങളുടെ മെക്കാനിക്കുകൾക്കേ ഇവ പുതുക്കി പണിയാൻ കഴിയൂ. ബിഎംബിസി ടാറിങ്ങിൽ ഏറ്റവും നവീനമായ യന്ത്രങ്ങൾ എത്തിയതോടെ ഈ റോളറുകൾ കാലഹരണപ്പെട്ടു. എന്നാൽ
തമിഴ്നാട്ടിലും കർണാടകയിലും ഡൽഹിയിലും ചില ടൂറിസം കേന്ദ്രങ്ങളിൽ ബ്രീട്ടിഷ് നിർമിത റോഡ് റോളറുകൾ പൈതൃകമായി സംരക്ഷിക്കുന്നു. സേലം അരിസിപാളയത്ത് ഇതേ മോഡൽ നീരാവി റോഡ് റോളർ നശിക്കുന്നതറിഞ്ഞ് സർക്കാർ  സംരക്ഷിക്കുകയായിരുന്നു. എൻജിനിയറിങ് വൈദഗ്‌ധ്യം അറിയാൻ വിദ്യാർഥകളും ഇത്‌ പരിശോധിക്കാറുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top