16 November Saturday
സർക്കാർ ഉത്തരവുകൾ

മലയാളത്തിലെന്ന്‌ ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
 
മലപ്പുറം
സർക്കാർ ഉത്തരവുകളും സർക്കുലറുകളും കത്തുകളും ഫയലും പൂർണമായി മലയാളത്തിലാണെന്ന് ഉറപ്പുവരുത്തണമെന്ന് ഔദ്യോഗിക ഭാഷാ സമിതി അംഗവും ഭാഷാ വിദഗ്ധനുമായ ആർ ശിവകുമാർ പറഞ്ഞു.  
ഓരോ വകുപ്പിന്റെയും ഭാഷാ നടപടികൾ മൂന്ന് മാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. ഭാഷാ പുരോഗതി റിപ്പോർട്ട് എല്ലാ മാസവും അഞ്ചിനകം കലക്ടർക്കും വകുപ്പ് തലവന്മാർക്കും അയക്കണം. കലക്ടറേറ്റിൽ ചേർന്ന ഔദ്യോഗിക ഭാഷാ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ ഒന്നു മുതൽ ജില്ലയിൽ വകുപ്പുകളുടെ മുഴുവൻ വെബ്‌സൈറ്റുകളും മലയാളത്തിൽകൂടി ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനമായി. 
ജില്ലാ ഭരണസംവിധാനത്തിന്റെ മേൽനോട്ടത്തിൽ ഇൻഫർമാറ്റിക് ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്നാണ് പ്രവർത്തനം ഏകോപിപ്പിക്കുക. എല്ലാ വകുപ്പുകളും വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കി ഇവയുടെ സോഫ്റ്റ് കോപ്പി ഉൾപ്പെടെ ആഗസ്ത് 31നകം  കലക്ടർക്ക് സമർപ്പിക്കണം. 
യോഗത്തിൽ പങ്കെടുക്കാത്ത ജില്ലാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുമെന്ന്‌ എഡിഎം എൻ എം മെഹ്‌റലി പറഞ്ഞു. സമിതി അംഗങ്ങളായ സലീം കുരുവമ്പലം, അഡ്വ. പി വി മനാഫ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top