16 September Monday

ആശ്രിത നിയമനം നടപ്പാക്കുക: എൻഎസ്എഎ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
മലപ്പുറം 
ആശ്രിത നിയമനം നടപ്പാക്കണമെന്ന്‌ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിക്ഷേപ തുകയുടെ പരിമിതി ഒഴിവാക്കി മുഴുവൻ തുകയ്ക്കും അധിക വേതനം അനുവദിക്കണം. പോസ്റ്റ് ഓഫീസുകളിൽ ഏജന്റുമാർക്ക് ആവശ്യാനുസരണം ഫോമുകൾ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം കെഎസ്ടിഎ ഹാളിൽ‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി വിജയലക്ഷ്മി അധ്യക്ഷയായി. ശോഭാ പ്രഭാകരൻ, ജില്ലാ സെക്രട്ടറി ടി കോമളവല്ലി എന്നിവർ റിപ്പോർട്ടും ട്രഷറർ വി രത്നം കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശശികുമാർ, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയം​ഗം അഡ്വ. കെ പി സുമതി, എൻഎഫ്പിഇ മഞ്ചേരി ഡിവിഷൻ പ്രസിഡന്റ് സോമൻ, എ കെ വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇ ശോഭ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി  വിജയലക്ഷ്മി (പ്രസിഡന്റ്), എം കെ വാസന്തി, എം പി ബിന്ദുമോൾ (വൈസ് പ്രസിഡന്റ്), ടി കോമളവല്ലി (സെക്രട്ടറി), ഇ ശോഭ, ബിന്ദു ജമാൽ (ജോയിന്റ് സെക്രട്ടറി), വി രത്നം (ട്രഷറർ).
 
പ്രധാന വാർത്തകൾ
 Top