25 August Sunday

കഞ്ചാവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
മാരാരിക്കുളം
എക്‌സൈസ് സംഘം വളവനാട‌് നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. മണ്ണഞ്ചേരി നേതാജി മുറിയിൽ കറുകത്തറ വെളിയിൽ അനുരാജ് (26),  മാരാരിക്കുളം വടക്ക‌് 
 ചെത്തി കാരക്കാട് വിനയൻ (30)എന്നിവരാണ‌് അറസ‌്റ്റിലായത‌്. തമിഴ്നാട് ഡിണ്ടിഗലിൽനിന്ന‌് വിനയൻ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ഇരുവരും ചേർന്ന‌് കച്ചവടം നടത്തുകയായിരുന്നു. വിറ്റ‌് കിട്ടുന്ന പണം ആർഭാടജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നത‌്. മണ്ണഞ്ചേരി, നേതാജി, കോമളപുരം ഭാഗത്തെ കഞ്ചാവിന്റെ മൊത്തവിതരണക്കാരനാണ് അനുരാജ്. ‌സ‌്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇടനിലക്കാരായുണ്ടെന്നും ഇവരെ ഉടൻ അറസ‌്റ്റ‌്ചെയ്യുമെന്നും എക്‌സൈസ് അസി. കമീഷണർ ജോസ് മാത്യു പറഞ്ഞു. വളവനാട് പരിസരത്തുനിന്ന‌് കഴിഞ്ഞമാസം നാല് കിലോ കഞ്ചാവും വാഹനവും പിടിച്ചെടുത്തിരുന്നു.
എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്നാണ‌് പരിശോധന നടത്തിയത‌്. എക‌്സൈ‌സ‌് റേഞ്ച് ഇൻസ്‌പെക‌്ടർ വി ജെ റോയി, ഇൻസ്‌പെക‌്ടർ ആർ  പ്രശാന്ത്, പി എം സുമേഷ്,  റോയ് ജേക്കബ്, ഫെമിൻ, ബാബു, ഗിരീഷ്, ബി എം ബിയാസ്, ആർ ജയദേവ്, ടി ജി സുർജിത്, പ്രഭാത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top