11 December Wednesday
നീക്കണമെന്ന‌് ഡിവൈഎഫ‌്ഐ

കവണാറ്റിൻകരയിൽ കൽക്കെട്ട‌് അടച്ച‌് കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

കുമരകം കവണാറ്റിൻകരയിൽ കൽക്കെട്ട് അടച്ച് സ്വകാര്യറിസോർട്ട് നിർമിച്ച കെട്ടിടം

 

 
കോട്ടയം
കുമരകം കവണാറ്റിൻകരയിൽ ജലസേചനവകുപ്പിന്റെ കൽക്കെട്ട‌് അടച്ച‌് സ്വകാര്യറിസോർട്ട‌് നിർമിച്ച ശൗചാലയവും വിശ്രമമുറിയും നീക്കം ചെയ്യണമെന്ന‌് ഡിവൈഎഫ‌്ഐ കുമരകം നോർത്ത‌് മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.  കവണാർ പാലത്തിനു സമീപമാണ‌് നിർമാണം നടത്തിയത‌്. ശുചിമുറിയിലെ മലിനജലം കവണാറിലേക്ക‌് ഒഴുകുന്നുണ്ടെന്നും ഡിവൈഎഫ‌്ഐ  ആരോപിച്ചു. ആറിന്റെ  സംരക്ഷണത്തിനാണ‌് ജലസേചനവകുപ്പ‌് സർക്കാർ പണം ചെലവഴിച്ച‌് കല്ലുകെട്ടിയത‌്. ഇത‌് സ്വകാര്യവസ‌്തുവാക്കി കൈവശപ്പെടുത്തുന്നത‌് അനുവദിക്കില്ല.  തീരത്തോട‌് ചേർന്നുള്ള നിർമാണം നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മേഖലാ പ്രസിഡന്റ‌് അഖിൽഷാജിയും സെക്രട്ടറി ബിനീഷ‌് റാവുവും ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top