പെരിന്തൽമണ്ണ
ആലിപ്പറമ്പ് ഹണിട്രാപ്പിൽ ഒന്നാംപ്രതിയായ യുവതി അറസ്റ്റിൽ. ഒളിവിലായിരുന്ന താഴെക്കോട് മേലെപ്പറമ്പ് പൂതംകോടൻ ഷബാനത്തി (37)നെയാണ് പെരിന്തൽമണ്ണ പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്‌തത്. ഇതോടെ കേസിൽ പിടിയിലായവർ മൂന്നായി.
ഷബാനത്ത് ഉൾപ്പെടെ ആറുപേരാണ് പ്രതികൾ. ആലിപ്പറമ്പ് വട്ടപ്പറമ്പിലെ പീറാലി വീട്ടിൽ ഷബീറലി (36), താഴെക്കോട് ബിടാത്തി തൈക്കോട്ടിൽ ജംഷാദ് (22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ആലിപ്പറമ്പ് കുനിയങ്ങാട്ടിൽ ഷനീഫ് (28), താഴെക്കോട് കപ്പൂർ പൂന്തക്കോട്ടിൽ നൗഷാദ് (45), ആലിപ്പറമ്പ് തോട്ടശേരി മുഹമ്മദ് റഫീഖ് എന്നിവരെ പിടികൂടാനുണ്ട്. ഷബാനത്തിനെ ഉപയോഗിച്ച് പരാതിക്കാരനെ വിളിച്ച് പരിചയപ്പെടുകയും രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയും ദൃശ്യങ്ങളും പകർത്തി പണം തട്ടിയെന്നുമാണ് കേസ്.
മാർച്ച് 18നാണ് ഷബാനത്തിന്റെ വീടിനുസമീപം പ്രതികൾ തടഞ്ഞുനിർത്തി പരാതിക്കാരന്റെ ഫോട്ടോകളും ദൃശ്യങ്ങളും പകർത്തിയത്. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിൽ രണ്ടുലക്ഷം രൂപ മാർച്ച് 20ന് കൈമാറിയെന്നും പറയുന്നു. ഷബാനത്തിനെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..