02 July Thursday

കിഴുവിലം പഞ്ചായത്തിലെ അഴിമതിക്കെതിരെ സിപിഐ എം ധർണ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

 

ആറ്റിങ്ങൽ
കിഴുവിലം പഞ്ചായത്തിലെ  അഴിമതിക്കും സ്വജന പക്ഷപാതത്തിനും വികസന മുരടിപ്പിനുമെതിരെ സിപിഐ എം കിഴുവിലം, കൂന്തള്ളൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു  ഉദ്ഘാടനം ചെയ്തു.
ലക്ഷങ്ങൾ ചെലവിട്ട് പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയുടെ പേരിൽ വലിയ അഴിമതിയും വെട്ടിപ്പുമാണ്  നടന്നത്. സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ക്യാമറകൾ  നിശ്ചലമായി.  സമൂഹ അടുക്കളയുടെ പേരിൽ നാട്ടുകാരിൽനിന്ന് തുകയും സാധനങ്ങളും ശേഖരിച്ചെങ്കിലും ഇത്‌ കോൺഗ്രസിന്റെ കിറ്റാക്കി വിതരണം ചെയ്യുകയായിരുന്നു.ആറുമാസമായി പഞ്ചായത്ത് പ്രദേശത്ത് തെരുവ് വിളക്കുകൾ കത്തുന്നില്ല.  അടിസ്ഥാന വികസന പ്രവർത്തനങ്ങളൊന്നും നടത്തുന്നുമില്ല. 
കോൺഗ്രസ് ഭരണസമിതിയുടെ അഴിമതി വിജിലൻസ് അന്വേഷിക്കുക, ഇഷ്ടക്കാർക്ക് നിർമാണ പ്രവർത്തനത്തിന് പൊതുസ്ഥലം അനുവദിക്കുന്നത്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ധർണ.
സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം വേണുഗോപാലൻ നായർ, ലോക്കൽ സെക്രട്ടറിമാരായ  ആർ കെ ബാബു, വിജു കുമാർ തുടങ്ങിയവർ സംസാരിച്ചു. 
നാലര വർഷക്കാലത്തെ കോൺഗ്രസ് അഴിമതിക്കെതിരെ തുടർസമരങ്ങൾ ശക്തമാക്കുമെന്ന്‌ സിപിഐ എം ലോക്കൽ  സെക്രട്ടറിമാരായ ആർ കെ ബാബു, വിജുകുമാർ എന്നിവർ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top