14 July Tuesday

പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണയുടെ വിലവർധന പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

തിരുവന്പാടി പോസ്‍‍‍റ്റോഫീസിന് മുന്നില്‍ നടന്ന ധർണ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്ഘാടനംചെയ്യുന്നു

 

തിരുവനന്തപുരം
മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണയുടെ വിലവർധിപ്പിച്ചതിനെതിരെയും മണ്ണെണ്ണ ക്വാട്ട വർധിപ്പിക്കണമെന്നാവശ്യപ്പെട്ടും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജിപിഒ ഓഫീസിന്‌ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി അധ്യക്ഷനായി. ഇ കെന്നഡി, ആന്റോ സുരേഷ്‌, ക്ലൈനസ്‌ റൊസാരിയ, സുരേഷ്‌ ആന്റണി, ജി അനിരുദ്ധൻ, ടോമി പോൾ, ബാബു ജയിംസ്‌ എന്നിവർ സംസാരിച്ചു. ജില്ലയിലെ ഒമ്പത്‌ കേന്ദ്രങ്ങളിൽ സമരം നടന്നു. വർക്കല വെട്ടൂർ ബീച്ചിൽ അഡ്വ. എഫ്‌ നഹാസ്‌, പെരുമാതുറയിൽ സി പയസ്‌, അഞ്ചുതെങ്ങിൽ അഞ്ചുതെങ്ങ്‌ സുരേന്ദ്രൻ, മര്യനാട്‌ എ സ്‌നാഗപ്പൻ, കൊച്ചുവേളിയിൽ സി ലെനിൻ, വിഴിഞ്ഞത്ത്‌‌ എ ജെ സുക്കോർണോ, അടിമലതുറയിൽ അഡ്വ. പി എസ്‌ ഹരികുമാർ, പുതിയതുറയിൽ പി രാജേന്ദ്രകുമാർ, പൂന്തുറയിൽ ഇ കെന്നഡി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
ആലപ്പുഴ തിരുവമ്പാടി പോസ്‌റ്റ്‌ ഓഫീസിന് മുന്നിലെ സമരം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്‌ഘാടനംചെയ്‌തു. പി പി പവനൻ അധ്യക്ഷനായി. ടി ബി ഉദയൻ സ്വാഗതം പറഞ്ഞു. അമ്പലപ്പുഴ പോസ്‌റ്റ് ‌ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി സി ഷാംജി ഉദ്ഘാടനംചെയ്‌തു. ടി എസ് ജോസഫ് അധ്യക്ഷനായി. എ എസ് സുദർശനൻ സ്വാഗതം പറഞ്ഞു. 
 പാതിരപ്പള്ളി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പി വൈ ഇമ്മാനുവൽ സമരം ഉദ്‌ഘാടനംചെയ്‌തു. ഡെന്നീസ്അധ്യക്ഷനായി. തുമ്പോളി പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ പി വി വിനോദ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. റോയി അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top