03 July Friday

ഭരണിക്കാവ് സഹ. ബാങ്കിന്‌ 25 കോടിയുടെ പാക്കേജ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

 

മാവേലിക്കര
സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി 25 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ഭരണിക്കാവ് സഹകരണബാങ്ക്. വനിത ഗ്രൂപ്പ് വായ്‌പ, എംഎസ്എംഇ വായ്‌പ, എസ്എച്ച്ജി വായ്‌പ, മുറ്റത്തെമുല്ല വായ്‌പ, കാർഷികവായ്‌പ, സഹകരണ കാർഷിക നഴ്സറി, ജൈവവളം -ജൈവകീടനാശിനി ഡിപ്പോ, അഗ്രി ക്ലിനിക്‌, സുഭിക്ഷകേരളം എന്നീ പദ്ധതികളിൽപ്പെടുത്തിയാണ് 25 കോടിയുടെ പ്രഖ്യാപനം.
ചെറുകിട സംരംഭകർ, സൂക്ഷ്‌മസംരംഭകർ, സ്‌ത്രീ സംരംഭകർ, കുടുംബശ്രീ യൂണിറ്റുകൾ സ്വയംസഹായ സംഘങ്ങൾ, വ്യക്തിഗത സംരംഭകർ, കാർഷിക വായ്‌പകൾ എന്നീ ഇനങ്ങളിലായി 10,000 മുതൽ 20 ലക്ഷം രൂപവരെ നിബന്ധനകൾക്ക് വിധേയമായി വായ്‌പ നൽകും. കുടുംബശ്രീ യൂണിറ്റ്‌ സംരംഭങ്ങൾക്ക് പരമാവധി അഞ്ചുലക്ഷം രൂപവരെ വായ്‌പയുണ്ട്‌. മുറ്റത്തെമുല്ല വായ്‌പ പദ്ധതിയിലൂടെ ഒരു കുടുംബശ്രീ യൂണിറ്റിന് 10 ലക്ഷം രൂപ ഒമ്പത്‌ ശതമാനം പലിശനിരക്കിൽ 12 മാസത്തേക്ക് നൽകും. 
വിവിധ കാർഷിക സംരംഭങ്ങൾക്കായി 10,000 രൂപ മുതൽ രണ്ടുലക്ഷം രൂപ വരെ  നാല്‌ ശതമാനം പലിശനിരക്കിൽ 36 മാസത്തേക്ക് വായ്‌പ നൽകും.
മുഴുവൻ സമയ കാർഷികവിദഗ്ധന്റെ സേവനം ഉൾപ്പെടുത്തി അഗ്രിക്കൾച്ചറൽ ക്ലിനിക്കിന് രൂപംനൽകും. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കോശി അലക്‌സ്‌, സെക്രട്ടറി ജയപ്രകാശ്, ആർ ഗംഗാധരൻ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top