കഴക്കൂട്ടം
സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന കാട്ടായിക്കോണം വി ശ്രീധറിന്റെ 29–--ാം അനുസ്മരണം ആചരിച്ചു. യോഗം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡി കെ മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്, എസ് പി ദീപക്, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽ, ഡി രമേശൻ, മേടയിൽ വിക്രമൻ, സ്റ്റാൻലി ഡിക്രൂസ്, എസ് എസ് ബിജു, വേങ്ങോട് മധു, എസ് സനൽ, വി സുരേഷ് ബാബു, എസ് പ്രശാന്ത്, ഡോ. സി സുന്ദരേശൻ, അമ്പാടി അജി, വി സാംബശിവൻ, ആർ ശ്രീകുമാർ, ആർ രാജേഷ്, എ നവാസ്, കാട്ടായിക്കോണം അരുൺ, എസ് ഡി അജിത്ത് ലാൽ, ചെറുവല്ലി രാജൻ, വട്ടവിള അരുൺ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..