പുൽപ്പള്ളി
പൂതാടി പഞ്ചായത്തിൽ കാട്ടാനകൾക്കുപുറമേ കരടിശല്യവും. ചീയമ്പം 73, ചെട്ടിപ്പാമ്പ്ര, കോളിമൂല, പാപ്ലശേരി, മൂടക്കൊല്ലി എന്നിവിടങ്ങളി കരടികളെ നേരിൽക്കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. ഒന്നിൽ കൂടുതൽ കരടികൾ പ്രദേശങ്ങളിൽ ഉള്ളതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ രാത്രി ഓട്ടോറിക്ഷയിൽ പോകുന്നവർ കരടിയെ കണ്ടു. പാപ്ലശേരിയിൽ പകൽ സമയത്താണ് നാട്ടുകാർ കരടിയെ കണ്ടത്. തേൻ അന്വേഷിച്ചാണ് കരടികൾ നാട്ടിലിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടാഴ്‌ച മുമ്പ് മൂടക്കൊല്ലിയിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്‌ഹൗസിന്റെ അടിഭാഗം കരടി തുരന്നിരുന്നു. നാട്ടിലിറങ്ങുന്ന കരടിയെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..