25 May Monday

പച്ചക്കറി ക‌ൃഷിയുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ചാരുംമൂട് 
മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ഡിവൈഎഫ്ഐ പ്രവർത്തകർ നൂറനാട് കാവുംപാട്ട് പച്ചക്കറിക‌ൃഷി തുടങ്ങി. വീടിന്റെ പരിസരങ്ങളിലാണ് ക‌ൃഷിയിറക്കിയത്. ചിലർ സ്ഥലം പാട്ടത്തിനെടുത്തും പച്ചക്കറി നട്ടു.
 സ്ഥലപരിമിതിയുള്ളവർ വീടിന്റെ മട്ടുപ്പാവിലാണ് ക‌ൃഷിയിറക്കിയത്. പച്ചക്കറിവിത്തുകളും ഗ്രോബാഗുകളും ജൈവവളവും യുവ കർഷക റുബീനയാണ് സൗജന്യമായി നൽകിയത്.  
ലോക്ക്ഡൗണിന്റെ ഭാഗമായി നിരാലംബർക്ക് ഭക്ഷണമെത്തിക്കുന്നതിലും ഇവർ വ്യാപൃതരാണ്.ഏറെ ദേശാടനപക്ഷികൾ എത്തുന്ന സ്ഥലമാണ് കാവുംപാട്.ഇവിടെ പക്ഷികൾക്കായി ധാന്യവും വെള്ളവും സജ്ജമാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകളിലും ഈ സൗകര്യമൊരുക്കി. ഹെൽപ്പ്ഡെസ്‌ക് ഉണ്ടാക്കിയാണ് ഇതിന്റെ പ്രവർത്തനങ്ങളെല്ലാം. വിഷ്‌ണുരാജ്, എസ് നിയാസ്, ടി തൻസീർ, എം എസ് അനന്തു, ഫൈസൽ, അക്ഷയദേവ് എന്നിവരാണ് നേത‌ൃത്വം നൽകുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top