25 May Monday

പാലിയേറ്റീവ് കെയറിന്റ വാഹനം തകർത്തു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

വയലാർ പഞ്ചായത്ത് പാലിയേറ്റീവ് വാഹനം തകർത്ത നിലയിൽ

വയലാർ
പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ വാഹനം സമൂഹവിരുദ്ധർ തകർത്തു. വയലാർ പഞ്ചായത്ത് ഏഴാം വാർഡ് ചിറയിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോടാക്‌സിയാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. ശനിയാഴ്‌ച അർധരാത്രിയാണ് സംഭവം. ബാറ്ററി ജങ്ഷനിലുള്ള വീടിന് സമീപത്തെ റോഡരികിലാണ് വാഹനം ഇട്ടിരുന്നത്. മുൻവശത്തെ ചില്ലുകൾ തകർന്നു.
 സന്തോഷിന്റെ പരാതിയിൽ ചേർത്തല പൊലീസ് കേസെടുത്തു. പഞ്ചായത്തിലെ അശരണരായ 136 രോഗികൾക്ക് മരുന്നും മറ്റ്‌ സഹായവുമെത്തിക്കുന്ന വാഹനം തകർത്തവരെ ഉടൻ പിടികൂടണമെന്ന് പ്രസിഡന്റ് എസ് വി ബാബു ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top