30 May Saturday

‘കരുണ’ ഭക്ഷണപ്പൊതികള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കരുണ കിച്ചണിന്റെ ആദ്യ പൊതിച്ചോർ അഡ്വ. പി വിശ്വംഭരപ്പണിക്കർ എൻ ആർ സോമൻപിള്ളയ്‌ക്ക്‌ കൈമാറുന്നു

മാന്നാർ
കരുണ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേത‌ൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് പൊതിച്ചോർ നൽകുന്ന പദ്ധതി ബുധനൂരിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കരുണ ബുധനൂർ മേഖലാ കമ്മിറ്റി ഭക്ഷണപ്പൊതികൾ തയ്യാറാക്കാനായി  ആരംഭിച്ച കരുണ കിച്ചൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപ്പണിക്കർ ഉദ്‌ഘാടനംചെയ്‌തു.  ആദ്യ പൊതിച്ചോർ കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള ഏറ്റുവാങ്ങി. 
കരുണ ബുധനൂർ മേഖലാ കൺവീനർ അഡ്വ. സുരേഷ് മത്തായി, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പുഷ്‌പലത മധു, വി കെ തങ്കച്ചൻ, അഡ്വ. ജി ഉണ്ണിക‌ൃഷ്‌ണൻനായർ, ഗോപി ബുധനൂർ എന്നിവർ സംസാരിച്ചു.   മാന്നാർ മേഖലയിലുള്ള കിടപ്പുരോഗികൾക്കും നിരാലംബരുമായവർക്കും കരുണ വീടുകളിൽ ഭക്ഷണമെത്തിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചെന്നിത്തല, ത‌ൃപ്പെരുന്തുറ, മാന്നാർ ഈസ്‌റ്റ്‌, വെസ്‌റ്റ്‌, പാണ്ടനാട്, പുലിയൂർ, എണ്ണയ്‌ക്കാട്, ബുധനൂർ എന്നീ മേഖലകളിൽ 500 കുടുംബങ്ങൾക്കാണ്‌ ഭക്ഷണം എത്തിക്കുന്നത്.
ചെങ്ങന്നൂർ
ചെങ്ങന്നൂർ മേഖലയിൽ  പ്രാദേശിക കേന്ദ്രങ്ങളിലും കരുണ ഭക്ഷണവിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. ചെറിയനാട് മാമ്പള്ളിപ്പടിയിൽ ആരംഭിച്ച കരുണ  കിച്ചൺ കൂടാതെയാണ് വിവിധ മേഖല കമ്മിറ്റികളുടെ നേത‌ൃത്വത്തിൽ  ഭക്ഷണ വിതരണ കേന്ദ്രങ്ങൾ തുറന്നത്.തിരുവൻവണ്ടൂരിൽ ഉമയാറ്റുകരയിലും ബുധനൂർ കിഴക്കും  ഭക്ഷണ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു.ചെങ്ങന്നൂർ ഈസ്‌റ്റ്‌, വെസ്‌റ്റ്‌ മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ ഇടനാട്ടിൽ  തിങ്കളാഴ്‌ച മുതൽ ഭക്ഷണപ്പൊതി വിതരണം ആരംഭിക്കും--.
പ്രധാന വാർത്തകൾ
 Top