28 May Thursday

സംരക്ഷണം ഉറപ്പാക്കണം: മന്ത്രി ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ആലപ്പുഴ
ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി ജി സുധാകരൻ കലക്‌ടർക്ക്‌ നിർദേശം നൽകി. അതിഥി തൊഴിലാളികൾ സഞ്ചരിക്കുന്നതും കൂട്ടമായി നിവേദനം നൽകുന്നതും ഒഴിവാക്കണം. ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. അവരുടെ പ്രശ്‌നങ്ങൾ മുൻഗണനാ വിഷയമായി എല്ലാ തദ്ദേശസ്ഥാപനങ്ങളും കാണണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 
അതിഥി തൊഴിലാളികളുടെ പ്രശ്നം കൈകാര്യംചെയ്യാൻ  തഹസിൽദാർമാരെയും വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തണം. കരാറുകാർ അവരുടെ ഭക്ഷണം, താമസം, ചികിത്സ തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും കലക്‌ടറോ‍ട് ആവശ്യപ്പെട്ടു.
 കനത്ത വേനൽമൂലമുണ്ടാക്കുന്ന കുടിവെള്ളപ്രശ്‌നം നേരിടാനായി റെവന്യൂവിഭാഗം  പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിർദേശിച്ചു. പൊലീസിനെ എല്ലായിടത്തും വിന്യസിക്കുന്നുവെന്ന് കലക്‌ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം.
പ്രധാന വാർത്തകൾ
 Top