30 May Saturday

കറങ്ങുന്നവർ സൂക്ഷിച്ചോ, ആകാശത്തൊരു ‘കണ്ണുണ്ട്‌’

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

ഇരിട്ടി
കോവിഡ് പ്രതിരോധം  ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് തുടക്കമായി. സംസ്ഥാനത്ത‌് 350 ഡ്രോണുകൾ ഉപയോഗിച്ചാണ‌് ആകാശദൃശ്യ ചിത്രീകരണം. ഡ്രോൺ അസോസിയേഷൻ കോ ഓഡിനേറ്റർമാരായ അഖിൽ പുതുശേരി, എ ബി അനൂപ‌് എന്നിവരുടെ നേതൃത്വത്തിലാണ‌് ജില്ലയിൽ ഡ്രോണുകൾ ഒരുക്കിയത‌്.  സൈബർ ഡോം  നേതൃത്വത്തിലാണ്  നിരീക്ഷണം. ഇരിട്ടി പൊലീസ‌് സബ‌് ഡിവിഷൻ പരിധിയിലും ആകാശ നിരീക്ഷണമാരംഭിച്ചു. ഞായറാഴ്ച  രാവിലെ ഇരിട്ടി ടൗണിലാണ‌് ആദ്യ നിരീക്ഷണം തുടങ്ങിയത്‌. വ‌്ളോഗർ ഷാക്കീർ സുബഹാനും (മല്ലുട്രാവലർ) നിരീക്ഷണത്തിന‌് നേതൃത്വം നൽകി.  റോഡുകളിലും മറ്റുമുള്ള കൂട്ടംചേരൽ,  വ്യാജവാറ്റ്  കേന്ദ്രങ്ങൾ കണ്ടെത്തൽ എന്നിവക്കും ആകാശനിരീക്ഷണം സഹായകമാകും.  ചിലയിടങ്ങളിൽ ആളുകൾ കൂട്ടംചേർന്നതായി  കണ്ടെത്തിയെങ്കിലും ഡ്രോൺ നിരീക്ഷണം ശ്രദ്ധയിൽപെട്ടപ്പോൾ  ഇവർ ഓടി മാറുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞു. വ്യാജവാറ്റ് കേന്ദ്രങ്ങളെന്ന‌് തോന്നുന്ന  ചില ഷെഡ്ഡുകളും കണ്ടെത്തി. 
പ്രധാന വാർത്തകൾ
 Top