30 May Saturday

ഒറ്റക്കുത്തല്ല, ഒരായിരം കുത്ത്‌... ഇത്‌ സുരേഷിന്റെ ഡോട്ട്‌ കോം

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
പയ്യന്നൂർ
നാട് മുഴുവൻ കോവിഡ്- 19 വ്യാപനം ഒഴിവാക്കുന്നതിനായി ലോക്‌ ഡൗൺ ആവുമ്പോഴും ഇവിടെ ഒരധ്യാപകന്റെ മനസ്സിന്റെ ലോക്ക് അഴിക്കുകയാണ്. തന്റെ ക്ലാസിലെ 35 കുട്ടികളുടെയും ഡോട്ട് കാരിക്കേച്ചർ ചിത്രം വരക്കുകയാണ്‌ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സുരേഷ് അന്നൂർ.  ഒമ്പതാം ക്ലാസ് സി ഡിവിഷനിലെ കുട്ടികളുടെ ചിത്രങ്ങളാണ വരച്ചത്‌. തന്നോട് കലവറയില്ലാത്ത സ്നേഹവും ബഹുമാനവും കാണിക്കുന്ന കുട്ടികൾക്ക് ഈ മാർച്ചിൽ അധ്യയന വർഷം സമാപിക്കുന്ന ദിവസം തന്റെ മനസ്സിൽ പതിഞ്ഞ അവരുടെ ചിത്രം വരച്ച്  സ്വന്തം നിലയിൽ ഫ്രെയിം ചെയ്ത് നൽകാനാണ് തീരുമാനിച്ചിരുന്നത്‌.ഇതിനിടയിലാണ് കോവിഡ് എല്ലാം തകിടം മറിച്ചത്. മഷിക്കുത്തുകൾകൊണ്ട് ഒരുകുട്ടിയുടെ ചിത്രം തീർക്കാൻ അഞ്ചു മണിക്കൂർ  വേണം.  കഴിഞ്ഞ പ്രളയകാലത്ത് ഗീതോപദേശം ഓയിൽ പെയിന്റിങ്ങിൽ വരച്ച് ഒരുലക്ഷം രൂപക്ക് ലേലത്തിൽ വിറ്റ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. മഹാമാരിയൊഴിയുമ്പോൾ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് ചേർത്ത് തന്റെ സ്നേഹസമ്മാനം നൽകാനാണ് സുരേഷിന്റെ തീരുമാനം.

 

പ്രധാന വാർത്തകൾ
 Top